'ഞാൻ മരിക്കാൻ പോകുന്നു....'; പ്രണയവിവാഹം കഴിഞ്ഞത് നാല് മാസം മുൻപ്, അമ്മയ്ക്കു സന്ദേശമയച്ചതിനു പിന്നാലെ നവവധു മരിച്ചനിലയില്‍

നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
അരമങ്ങാനം ആലിങ്കാല്‍തൊട്ടിയില്‍ വീട്ടില്‍ രഞ്ജേഷിന്റെ ഭാര്യ കെ.നന്ദനയെയാണ് (21) ഞായറാഴ്ച ഉച്ചയ്ക്കു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ 26ന് ആയിരുന്നു നന്ദനയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ.രവിയുടെയും സീനയുടെയും ഏകമകളാണ്.ഇന്നു രാവിലെ നന്ദന താൻ മരിക്കാൻ പോവുകയാണെന്ന ഫോണ്‍ സന്ദേശം അമ്മ സീനയ്ക്ക് അയച്ചിരുന്നു. സന്ദേശം ലഭിച്ചയുടൻ ഭർതൃവീട്ടുകാരെ ഇക്കാര്യം അറിയിച്ചു. മുട്ടിയിട്ടും തുറക്കാത്തതിനാല്‍ വീട്ടുകാർ വാതില്‍ പൊളിച്ച്‌ അകത്തു കയറിയപ്പോഴാണു മരിച്ചനിലയില്‍ കണ്ടെത്തിയത്. മേല്‍പറമ്ബ് പൊലീസ് കേസെടുത്തു.
ആർഡിഒ ബിനു ജോസഫ്, എസ്‌ഐ കെ.എൻ.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തില്‍ ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കാസർകോട് ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെല്‍പ്‌ലൈൻ നമ്ബരുകള്‍ - 1056, 0471- 2552056)

Post a Comment

Previous Post Next Post