'നിന്നെ ആസിഡും പെട്രോളും ഒഴിച്ച്‌ കത്തിക്കും'; നവവധുവിന് ഭീഷണി, കണ്ണൂരില്‍ ഭര്‍ത്താവിനെതിരെ കേസ്


തളിപ്പറമ്പ്:മൂന്ന് മാസം മുമ്ബ് വിവാഹം ചെയ്ത യുവതിയെ പെട്രോളും ആസിഡും ഒഴിച്ച്‌ കത്തിക്കുമെന്ന് ഭീഷണി.ശാരീരിക-മാനസിക പീഡനം നടത്തിയ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. കുറുമാത്തൂര്‍ ചാണ്ടിക്കരിയിലെ ഗോവിന്ദന്റെ മകന്‍ ധനേഷിന്റെ(38)പേരിലാണ് കേസ്. ചാണ്ടിക്കരിയിലെ കല്ലക്കുടിയന്‍ വീട്ടില്‍ കെ.രഞ്ജിനിയുടെ(39) പരാതിയിലാണ് തളിപ്പറമ്ബ് പോലീസ് കേസെടുത്തത്.
ഈ വര്‍ഷം ജൂണ്‍ 25 നാണ് ഇരുവരും സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹിതരായത്. ചാണ്ടിക്കരിയിലെ ഭര്‍ത്താവിന്റെ തറവാട്ട് വീട്ടില്‍ താമസിച്ചുവരവെ രഞ്ജിനിയുടെ കൂടെ ജോലി ചെയ്യുന്ന പുരുഷന്‍മാരുടെ പേര് ചേര്‍ത്ത് അപവാദപ്രചാരണം നടത്തുകയും ആസിഡും പെട്രോളും ഒളിച്ച്‌ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ശാരീരിക-മാനസിക പീഡനം നടത്തുകയും ചെയ്തുവെന്നാണ് പരാതി.

Post a Comment

Previous Post Next Post