സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍; കൂടിയത് 640 രൂപ


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. പവന് 640 രൂപ വർധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 82,080 രൂപയായി.ഗ്രാമിന് 80 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 10,260 രൂപയാണ്.
അന്താരാഷ്ട്ര സ്വർണവില 3681 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.08 ഡോളറുമാണ്. 18, 14, 9 കാരറ്റ് സ്വർണത്തിനും അനുപാതികമായ വില വർധന ഉണ്ടായിട്ടുണ്ട്. വെള്ളി വില വർധനവും തുടരുകയാണ്. 42.54 ഡോളറിലാണ് അന്താരാഷ്ട്ര വില.
24 കാരറ്റ് സ്വർണത്തിന് ബാങ്ക് നിരക്ക് ഒരു കോടി 20 ലക്ഷം രൂപയില്‍ മുകളിലാണ്. സംസ്ഥാനത്ത് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 90,000 രൂപയ്ക്ക് അടുത്ത് നല്‍കേണ്ടിവരും.

Post a Comment

Previous Post Next Post