തിരുവനന്തപുരം: മൃഗശാലയില്‍ ജീവനക്കാരനെ കടുവ ആക്രമിച്ചു. തിരുവനന്തപുരം മൃഗശാലയിലാണ് സംഭവം നടന്നത്. സൂപ്പർവെെസർ രാമചന്ദ്രനാണ് പരിക്കേറ്റത്.കൂടിന് ഉള്ളിലെ കടുവയുടെ പാത്രം വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. രാമചന്ദ്രന്റെ തലയിലാണ് പരിക്കേറ്റത്.
ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട്ടില്‍ നിന്ന് കൊണ്ടുവന്ന ആറുവയസുള്ള ബബിതയെന്ന പെണ്‍കടുവയാണ് ആക്രമിച്ചത്. ഇരുമ്ബ് കൂടിന്റെ കമ്ബികള്‍ക്കിടയിലൂടെ കയ്യിട്ട് അപ്രതീക്ഷിതമായി കടുവ ആക്രമിക്കുകയായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു. രാമചന്ദ്രന്റെ തലയില്‍ നാല് സ്റ്റിച്ചുണ്ട്.
Post a Comment