സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ ഇന്ന് ശക്തമായ മഴ സാധ്യത നിലനില്‍ക്കുന്നുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്.
വടക്കൻ കേരള തീരത്തോട് ചേർന്ന് ന്യൂനമർദ പാത്തിയും, വടക്കു പടിഞ്ഞാറൻ മധ്യപ്രദേശിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദവും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് മഴ തുടരുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.തീരപ്രദേശത്തും മലയോര മേഖലകളിലും പ്രത്യേക ജാഗ്രത നിർദേശം നിലനില്‍ക്കുന്നുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.
അതേസമയം, കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബ് പ്രവർത്തിക്കുന്ന ചങ്ങനാശേരി ഗവണ്‍മെൻ്റ് മോഡല്‍ എച്ച്‌ എസ് എസ്, ചങ്ങനാശേരി പൗവ്വം യു പി എസ്,കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷൻ സെൻ്ററുകള്‍ക്കും എന്നീ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച (ജൂലൈ 28) ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post