സ്വന്തം പൗരന്മാരോട് മനുഷ്യത്വരഹിത സമീപനവുമായി പാകിസ്ഥാന്‍. പൗരന്മാരെ സ്വീകരിക്കാതെ പാകിസ്ഥാന്‍ വാഗ അതിര്‍ത്തിയടച്ചു.
പാകിസ്ഥാന്‍ പൗരന്മാര്‍ അട്ടാരി – വാഗ അതിര്‍ത്തിയില്‍ കുടിങ്ങി.കനത്ത ചൂടിലും കുടിവെള്ളം പോലും ലഭിക്കാതെ ജനങ്ങള്‍ അതിര്‍ത്തിയില്‍ തുടരുകയാണ്. പാകിസ്താന്‍ പൗരന്മാര്‍ക്ക് രാജ്യം വിടാന്‍ ഇന്ത്യ ഇളവുകള്‍ നല്‍കിയിരുന്നു.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാകിസ്താന്‍ പൗരന്മാര്‍ക്ക് അടാരി അതിര്‍ത്തി അടക്കാമെന്ന് ഇന്ത്യ അറിയിച്ചു. ഏപ്രില്‍ 30ന് മുന്‍പായി ഇന്ത്യ വിടണമെന്നായിരുന്നു നിര്‍ദേശം. ഇതുവരെ 786 പാകിസ്ഥാന്‍ പൗരന്മാര്‍ അടാരി അതിര്‍ത്തി കടന്നു.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ തിരിച്ചടി ഭയന്ന് ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഉള്ള കൊടും ഭീകരനും ലഷ്കർ തലവനുമായ ഹാഫിസ് സയിദിനു കാവല്‍ ഏർപ്പെടുത്തിയിരിക്കുകയാണ് പാകിസ്ഥാൻ.
സയിദിന്‍റെ വസതിയില്‍ കൂടുതല്‍ കമാൻഡോകളെ വിന്യസിച്ചു. സൂക്ഷ്മ നിരീക്ഷണത്തിനായി ഒരു കിലോമീറ്റർ ചുറ്റളവില്‍ സിസിടിവിയും സ്ഥാപിച്ചിട്ടുണ്ട്. പാക് കരസേനയിലെ ഉന്നത ഉദ്യേഗസ്ഥർ ലാഹോറിലെ വസതിയില്‍ നേരിട്ടെത്തി സുരക്ഷ വിലയിരുത്തിയതായും റിപ്പോർട്ട് ഉണ്ട്. 2008 ലെ മുംബൈ ഭീകരാക്രമണം മുതല്‍ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ വരെ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന 77 കാരനായ സയീദ് ഇന്ത്യയും അമേരിക്കയും അന്വേഷിക്കുന്ന കൊടും ഭീകരനാണ്.
Post a Comment