കുവൈറ്റില്‍ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി സംഭവം: ഭർത്താവ് ആലക്കോട് നടുവിൽ സ്വദേശി




ആലക്കോട്: കുവൈറ്റില്‍ മലയാളി ദമ്ബതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം. ഭർത്താവ് ആലക്കോട് നടുവിൽ മണ്ടളം സ്വദേശി കുഴിയാത്ത് സൂരജ്, ഭാര്യ എറണാകുളം സ്വദേശി ബിൻസി എന്നിവരെയാണ് താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്

ആരോഗ്യ മന്ത്രാലയത്തിന്‍റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്‌സാണ് സൂരജ്. ഡിഫന്‍സില്‍ നഴ്‌സാണ് ബിൻസി.

അബ്ബാസിയായിലെ ഫ്ലാറ്റില്‍ ഇന്ന് രാവിലെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഫ്ലാറ്റിലെത്തിയതാണെന്നു സുഹൃത്തുകള്‍ പറഞ്ഞു.

ഇരുവരും വഴക്കിനെ തുടർന്ന് പരസ്പരം കുത്തിയതാണെന്നാണ് പ്രാഥമിക വിവരം. തമ്മില്‍ തർക്കിക്കുന്നതും മറ്റും സമീപത്ത് താമസിക്കുന്നവർ കേട്ടിരുന്നു.

രാവിലെ കെട്ടിട കാവല്‍ക്കാരൻ വന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും കൈയില്‍ കത്തിയുണ്ടായിരുന്നുവെന്നും വിവരമുണ്ട്. പോലീസ് സ്ഥലത്തെത്തി മറ്റു നടപടികള്‍ സ്വീകരിച്ചു.

ഇരുവരും ഓസ്‌ട്രേലിയയിലേക്കു ജോലി മാറാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു. ദമ്ബതികളുടെ മക്കള്‍ നാട്ടിലാണ്.

Post a Comment

Previous Post Next Post