കോഴിക്കോട് 15കാരിയെ വലിച്ചിഴച്ചു ലൈംഗികാതിക്രമം: കുട്ടി രക്ഷപെട്ടത് തലനാരിഴയ്ക്ക്: അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍


കോഴിക്കോട്: ചാലപ്പുറത്ത് 15 വയസുകാരിക്കുനേരെ നടുറോഡില്‍ ലൈംഗികാതിക്രമശ്രമം. സംഭവത്തില്‍ ബീഹാര്‍ സ്വദേശികളായ 2 അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍.

ഫൈജന്‍, ഇമാന്‍ എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് കുട്ടിയ്ക്കു നേരെ ലൈംഗികാതിക്രമശ്രമം ഉണ്ടായത്. അക്രമികളില്‍ നിന്ന് കുട്ടി കുതറിയോടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
വലിച്ചിഴച്ചു കൊണ്ടുപോയ പെണ്‍കുട്ടി ഇവരില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.ചാലപ്പുറത്ത് 15 വയസ്സുള്ള പെണ്‍കുട്ടിയെ അന്യസംസ്ഥാന തൊഴിലാളികള്‍ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തില്‍ ബിഹാർ സ്വദേശികളായ ഫൈസല്‍ അൻവർ (36), ഇമാൻ അലി (18) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ട്യൂഷൻ കഴിഞ്ഞ് പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങവേ ആയിരിന്നു സംഭവം നടന്നത്.പിന്നിലൂടെ പമ്മിയെത്തി പെണ്‍കുട്ടിയെ കടന്നു പിടിച്ച്‌ പ്രതികള്‍ റോഡിലൂടെ വലിച്ചിഴച്ച്‌ കൊണ്ടുപോകാൻ‌ ശ്രമിക്കുകയായിരുന്നു.
ഇതോടെ കരഞ്ഞ് നിലവിളിക്കുകയും പ്രതികള്‍ അവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു. ഇതോടെ ഭയന്ന് നിലവിളിച്ച്‌ കുട്ടി അവിടെ നിന്ന് ഓടി. വീടിന് സമീപത്ത് വെച്ചാണ് കൊടും ക്രൂരത അരങ്ങേറിയത്.സംഭവത്തിന്റെ ദൃശ്യങ്ങളും ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചു വരുന്ന സ്ഥലത്തും പരിശോധന നടത്തിയാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. സംഭവം നടന്നതിന്റെ വലിയ ഞെട്ടലിലാണ് നാട്ടുകാർ. അതുപോലെ ഇനി രാത്രി പട്രോളിംഗ് ശക്തമാക്കുമെന്നും പോലീസ് വ്യക്തമാക്കി.

Post a Comment

Previous Post Next Post