അവിടെ നല്ലൊരു പ്ലോട്ട് കൂടി ഇട്ടുകൊടുത്ത് പുള്ളിയെ പെര്‍ഫോം ചെയ്യാന്‍ വിട്ടാല്‍ അതൊരു ട്രീറ്റും ! മലയാളി കാണാന്‍ കൊതിക്കുന്ന അത്തരമൊരു ലാല്‍ കഥാപാത്രമുള്ള സിനിമയാണ് 'തുടരും'. പെര്‍ഫോമര്‍ എന്ന നിലയിലും താരം എന്ന നിലയിലും കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങള്‍ക്കിടെ മോഹന്‍ലാല്‍ പൂര്‍ണമായി തൃപ്തിപ്പെടുത്തിയ സിനിമ.

പൂര്‍ണമായി ഒരു ഫാന്‍ ബോയ് സിനിമയെന്ന നിലയിലാണ് തരുണ്‍ മൂര്‍ത്തി 'തുടരും' പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. മോഹന്‍ലാലിലെ താരത്തെ എങ്ങനെ സ്‌ക്രീനിലേക്ക് എത്തിക്കണമെന്ന് തരുണ്‍ മൂര്‍ത്തിക്ക് നന്നായി അറിയാം. എന്നാല്‍ കേവലം ഫാന്‍സിനു മാത്രം തൃപ്തി നല്‍കുന്ന രീതിയിലല്ല മറിച്ച് എല്ലാവിധ പ്രേക്ഷകരെയും പൂര്‍ണമായി എന്‍ഗേജ് ചെയ്യിപ്പിക്കുന്നുണ്ട് ഈ ചിത്രം.
റാന്നിയിലെ ഒരു മലയോര പ്രദേശത്താണ് കഥ നടക്കുന്നത്. 'ബെന്‍സ്' എന്നു വിളിപ്പേരുള്ള ഷണ്‍മുഖനും ഭാര്യ ലളിതയും രണ്ട് മക്കളും വളരെ സന്തുഷ്ടമായി ജീവിക്കുന്ന കുടുംബം. മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്ന ഷണ്‍മുഖന്‍ എന്ന നായക കഥാപാത്രത്തിനു 'ബെന്‍സ്' എന്ന വിളിപ്പേര് വീഴാന്‍ കാരണം അയാള്‍ക്ക് തന്റെ ബ്ലാക്ക് അംബാസിഡറിനോടുള്ള ഇഷ്ടം കൊണ്ടാണ്. സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെയാണ് ഷണ്‍മുഖന്‍ ഈ കാറിനെ പരിചരിക്കുന്നത്. അയാളുടേതല്ലാത്ത കാരണത്താല്‍ ഈ കാറിനു പൊലീസ് സ്റ്റേഷനില്‍ കയറേണ്ടിവരുന്നു. ജീവനു തുല്യം സ്‌നേഹിക്കുന്ന കാറ് വിട്ടുകിട്ടാന്‍ ഷണ്‍മുഖന്‍ പൊലീസ് സ്റ്റേഷനിലെത്തുന്നു. ഇതിനിടെ ഉണ്ടാകുന്ന നാടകീയ സംഭവങ്ങള്‍, ഉദ്വേഗം നിറഞ്ഞ നിമിഷങ്ങള്‍ ഒടുവില്‍ അതിനെല്ലാം ലഭിക്കുന്ന ഉത്തരം..! ഇതാണ് 'തുടരും'
Post a Comment