ചിറ്റാരിക്കാൽ കാറ്റാംകവലയിൽ വാഹനാപകടം;നാലു വയസുകാരിക്ക് ദാരുണാന്ത്യം

ചെറുപുഴ: ചിറ്റാരിക്കാൽ കാറ്റാംകവലയിൽ വാഹനാപകടം;നാലു വയസുകാരിക്ക് ദാരുണാന്ത്യം കടുമേനി സ്വദേശി സാജൻ-നിക്സിയ ദമ്പതികളുടെ മകൾ സെലിൻ മേരിയാണ് മരിച്ചത്.അപകടത്തിൽ നിക്സിയ, നിക്സിയയുടെ മാതാവ് രാജി എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ പെരിയാരം മെഡിക്കൽ കോളേജില്ലേക്ക് മാറ്റി. ഇറക്കം ഇറങ്ങുന്നതിനിടെയിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട സ്കൂട്ടി ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. കുഞ്ഞ് റോഡിലേക്ക് തെറിച്ചു വീണാണ് മരണം സംഭവിച്ചത്.
ഇൻക്വസ്റ്റ് നടപടികൾ നാളെ രാവിലെ നടത്തും.

Post a Comment

Previous Post Next Post