ബംഗളൂരു: കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ (68) ബെംഗളൂരുവിലെ വീട്ടില്‍ കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.
സൗത്ത് ഈസ്റ്റ് ബെംഗളൂരുവിലെ എച്ച്‌എസ്‌ആർ ലേ ഔട്ടിലുള്ള വസതിയില്‍ ഞായറാഴ്ച വൈകീട്ടോടെയാണ് രക്തത്തില്‍ കുളിച്ചനിലയിലായിരുന്നു മൃതദേഹമെന്ന് പോലീസ് അറിയിച്ചു. ബിഹാറിലെ ചമ്ബാരൻ സ്വദേശിയാണ്.
മൂന്നുനിലകളുള്ള വീടിന്റെ താഴത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ പല്ലവിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഞായറാഴ്ച വൈകീട്ട് പല്ലവി തന്റെ സുഹൃത്തായ സംസ്ഥാനത്തെ മറ്റൊരു വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയോട് വീഡിയോകോള്‍ ചെയ്ത്, 'ആ പിശാചിനെ താൻ കൊന്നു'വെന്ന് പറഞ്ഞതായി പോലീസുദ്യോഗസ്ഥർ അറിയിച്ചു. ഈ വീഡിയോകോള്‍ ദൃശ്യം സാമൂഹികമാധ്യമ ഗ്രൂപ്പില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതെന്നും പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സെയ്ന്റ് ജോണ്‍സ് ആശുപത്രിയിലേക്ക് മാറ്റി.
Post a Comment