ജമ്മു കശ്മീരിലെ റാംബൻ ജില്ലയിലെ സേറി ബഗ്നയില്‍ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ അപകടത്തില്‍ മൂന്നു പേർ മരിച്ചു.
ഒരാളെ കാണാതായി. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലുമുണ്ടായി. ഇത് നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടം വരുത്തി. ദേശീയപാതയിലടക്കം ഗതാഗത തടസ്സമുണ്ടായി. അഞ്ഞൂറോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
റാംബൻ ജില്ലയില്‍ പേമാരിയും ശക്തമായ കാറ്റും ആലിപ്പഴ വർഷവുമുണ്ടായി. ചെനാബ് നദി കരകവിഞ്ഞൊഴുകി. ഞായറാഴ്ച പുലർച്ചെ 1.10 ഓടെ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണെന്ന് റാംബൻ ഡെപ്യൂട്ടി കമ്മീഷണർ ബസീർ ഉല്‍ ഹഖ് അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസില്‍ ഒരു കണ്‍ട്രോള്‍ റൂം സ്ഥാപിച്ചിട്ടുണ്ട്. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായി റവന്യൂ, പോലീസ് ടീമുകള്‍ തയ്യാറാണ്. ഈ പ്രദേശത്തേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണമുണ്ട്.
ജമ്മു കശ്മീരിലെ ഈ ദുരന്തത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുക. ഷെയർ ചെയ്യൂ.
Post a Comment