ആലക്കോട്: മദ്യലഹരിയിൽ കാറോടിച്ച് ആലക്കോട് പോലീസ് സ്റ്റേഷനിലേക്ക് വന്നയാൾക്കെതിരെ കേസെടുത്തു. കെ.എൽ 59 വൈ 9304 കാർ ഓടിച്ച തടിക്കടവ് സ്വദേശി ജിജിക്കെതിരെയാണ് (53) ആലക്കോട് സി.ഐ: മഹേഷ് കെ.നായർ കേസെടുത്തത്.ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ഒരു പരാതി യുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വന്നതായിരുന്നു ജിജി. അപക ടകരമായ വിധത്തിൽ പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് കാറോടിച്ച് കയറ്റിയത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സി.ഐ ആൽക്കോ മീറ്റർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് വ്യക്തമായത്. തുടർന്ന് ജിജിക്ക് നോട്ടീസ് നൽകുകയും കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു
മദ്യലഹരിയിൽ കാറോടിച്ച് പോലീസ് സ്റ്റേഷനിലേക്ക് വന്നയാൾക്കെതിരെ കേസ്
Alakode News
0
Post a Comment