തിരുവനന്തപുരം : നടൻ മോഹൻലാലിന് ഓട്ടോഗ്രാഫ് നല്‍കിയ ജേഴ്‌സി നല്‍കി അർജന്റീനിയൻ ഫുട്ബോള്‍ ഇതിഹാസം ലയണ്‍ല്‍ മെസി.
അർജന്റീനയുടെ പത്താം നമ്ബർ ജഴ്സിയില്‍ മെസി ഓട്ടോഗ്രാഫ് നല്‍കുന്ന വീഡിയോ മോഹൻലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.'പ്രിയപ്പെട്ട ലാലേട്ടന്' എന്നെഴുതിയാണ് മെസി ജഴ്സിയില്‍ ഒപ്പിട്ടത്.
'ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാൻ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എന്നെന്നും നിങ്ങളോടൊപ്പം നിലനില്‍ക്കും' എന്ന് വീഡിയോ പങ്കുവച്ച് മോഹൻലാല്‍ കുറിച്ചു. സുഹൃത്തുക്കളായ രാജീവ് മാങ്ങോട്ടിലും രാജേഷ് ഫിലിപ്പുമാണ് മോഹൻലാലിന് മെസിയുടെ ഓട്ടോഗ്രാഫ് ജേഴ്‌സി കൈമാറിയത്.
മോഹൻലാല്‍ തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. മെസി ജഴ്സിയില്‍ ഓട്ടോഗ്രാഫ് നല്‍കുന്നതും, ജഴ്സി സുഹൃത്തുക്കളില്‍ നിന്ന് സ്വീകരിക്കുന്നതും മോഹൻലാല്‍ പങ്കുവച്ച വീഡിയോയില്‍ കാണാം.
'ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാൻ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എന്നെന്നും നിങ്ങളോടൊപ്പം നിലനില്‍ക്കും. അത്തരം നിമിഷങ്ങളില്‍ ഒന്ന് ഞാൻ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്ബോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു - ഇതിഹാസം , ലയണല്‍ മെസി ഒപ്പിട്ട ഒരു ജഴ്‌സി. അതാ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു.
മെസിയുടെ കളിക്കളത്തിലെ മിടുക്കിനെ മാത്രമല്ല, അദ്ദേഹത്തിന്റെ ദയയും വിനയവുമെല്ലാം കണ്ട് ഏറെക്കാലമായി അദ്ദേഹത്തെ ആരാധിക്കുന്ന ഒരാള്‍ക്ക് ഇത് ശരിക്കും സവിശേഷമായ ഒന്നാണ്. എന്റെ സുഹൃത്തുക്കളായ ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീവരില്ലാതെ അവിശ്വസനീയ ഈ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,' മോഹൻലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Post a Comment