കൊച്ചി: പ്രമുഖ ക്രിമിനല്‍ അഭിഭാഷകൻ ബിഎ ആളൂർ നിര്യാതനായി. വൃക്ക തകരാറിനെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാൻ എത്തിയതോടെയാണ് ബിഎ ആളൂർ എന്ന അഭിഭാഷകനെ ശ്രദ്ധിച്ചു തുടങ്ങുന്നത്. ബിജു ആന്റണി ആളൂർ എന്നാണ് മുഴുവൻ പേര്. തൃശൂർ സ്വദേശിയാണ്. തൃശൂർ സെന്റ് തോമസ് കോളേജിലായിരുന്നു പഠനം.
ഗേവിന്ദച്ചാമിയുടെ കേസില്‍ ഹാജരായതോടെ ആളൂരിന് വലിയ മാദ്ധ്യമശ്രദ്ധയാണ് ലഭിച്ചത്. പിന്നീട് കേരളം കണ്ട ക്രൂര ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്ക് വേണ്ടി ഹാജരാകാൻ ആളൂർ എത്തി. ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിന് വേണ്ടിയും ആളൂരാണ് ഹാജരായത്. 1999ല്‍ ആണ് ആളൂർ അഭിഭാഷകനായി എൻറോള്‍ ചെയ്യുന്നത്. നാല് വർഷത്തോളം കേരളത്തിലെ വിവിധ കോടതികളില്‍ പ്രാക്ടീസ് ചെയ്തു. ക്രിമിനല്‍ കേസുകള്‍ക്ക് തന്നെയായിരുന്നു തുടക്കം മുതല്‍ പ്രാധാന്യം കൊടുത്തത്. ഇലന്തൂർ നരബലിക്കേസില്‍ പ്രതിഭാഗം അഭിഭാഷകനാണ്.
Post a Comment