ചെറുപുഴ: കനത്ത കാറ്റിലും മഴയിലും മരം കടപുഴകി റോഡിലേയ്ക്ക് വീണു. ഇന്നലെ വൈകുന്നേരം നാലരയോടെ പാടിയോട്ടുചാല്‍ ടൗണില്‍ കുരിശുപള്ളിയ്ക്ക് സമീപം ചെറുപുഴ പയ്യന്നൂർ റോഡിലയിരുന്നു സംഭവം.
മരം വീണതിനെ തുടർന്ന് ചെറുപുഴ പയ്യന്നൂർ റൂട്ടില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മരംമുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ചെറുപുഴ പയ്യന്നൂർ റോഡരികില്‍ അപകടകരമാം വിധം നിരവധി മരങ്ങളാണ് നില്‍ക്കുന്നത്.
Post a Comment