പരിയാരം: കൈതപ്രത്തെ പ്രാദേശിക ബിജെപി നേതാവും ഗുഡ്സ് ഡ്രൈവറുമായ കെ.കെ രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസില്‍ പ്രതി സന്തോഷിന് തോക്ക് എത്തിച്ച് നല്കിയയാള്‍ അറസ്റ്റില്‍.
പെരുമ്ബടവ് അടുക്കത്തെ വെട്ടുപാറ വീട്ടില്‍ സിജോ ജോസഫിനെയാണ്(35) കേസന്വേഷിക്കുന്ന പരിയാരം എസ്‌എച്ച്‌ഒ എം.പി.വിനീഷ്‌കുമാര്‍ അറസ്റ്റ് ചെയ്തത്.
ഇയാളുടെ കെഎല്‍-60 എ 3401 ആള്‍ട്ടോ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ പ്രതി സന്തോഷിന് രാധാകൃഷ്ണനെ വെടിവെച്ചുകൊല്ലാനുള്ള തോക്ക് നല്‍കിയത് സിജോയാണെന്ന് ചോദ്യം ചെയ്യലില്‍ സന്തോഷ് വെളിപ്പെടുത്തിയിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സിജോയുടെ കാറിലാണ് തോക്ക് പെരുമ്ബടവില്‍ എത്തിച്ചതെന്ന് വ്യക്തമായതിനെതുടർന്നാണ് അറസ്റ്റ് ചെയ്തത്.
സന്തോഷ് ഈ തോക്കുമായി ഓട്ടോറിക്ഷയിലാണ് കൈതപ്രത്ത് എത്തി രാധാകൃഷ്ണനെ വെടിവെച്ചു കൊന്നത്. മാര്‍ച്ച് 20 നാണ് രാധാകൃഷ്ണന്‍ പുതുതായി പണിയുന്ന വീടിന് സമീപം വെച്ച് രാത്രി ഏഴോടെ കൊല്ലപ്പെട്ടത്.എസ്‌ഐ സി.സനീത്, എഎസ്‌ഐ ചന്ദ്രന്‍, സിപിഒ ഷിബു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
Post a Comment