കലിയടങ്ങാതെ കാറ്റ്; ചെറുപുഴയിലെ കര്‍ഷകരുടെ ദുരിതം അവസാനിക്കുന്നില്ല


ചെറുപുഴ: കഴിഞ്ഞ രണ്ടാഴ്‌ചകള്‍ക്കുള്ളില്‍ ചെറുപുഴ പഞ്ചായത്തില്‍ തുടര്‍ച്ചയായി വീശിയ ചുഴലികാറ്റില്‍ നിരവധി കര്‍ഷരുടെ കൃഷിയിടങ്ങളാണ്‌ പാടെ തകര്‍ത്തു കളഞ്ഞത്‌.
സമീപകാലത്തൊന്നും സംഭവിക്കാത്ത വിധത്തിലുള്ള കൃഷിനാശമാണ്‌ കഴിഞ്ഞ ദിവസം ഉണ്ടായത്‌. വിഷുദിനത്തിലുണ്ടായ നാശത്തില്‍ ഇരുന്നൂറോളം കര്‍ഷകരാണ്‌ ഓണ്‍ലൈന്‍ ആയി നഷ്‌ടപരിഹാരത്തിനു അപേക്ഷ സമര്‍പ്പിച്ചത്‌. മിക്ക കൃഷിസ്‌ഥലങ്ങളും മലമുകളിലായത്‌ കൊണ്ട്‌ തന്നെ കൃഷിയിടം സന്ദര്‍ശിച്ച്‌ നാശനഷ്‌ടത്തോത്‌ കൃത്യമായി കണക്കാക്കാന്‍ സാധിച്ചിട്ടില്ല. കൃഷിയിടം സന്ദര്‍ശിച്ച്‌ നാശനഷ്‌ടം കണക്കാന്‍ പയ്ന്നയൂര്‍ കൃഷി അസിസ്‌റ്റന്റ്‌ ഡയരക്‌ടര്‍ ഒരു ഉദ്യോഗസ്‌ഥനെ അധികമായി അനുവദിച്ചിട്ടുണ്ട്‌. തുടരെത്തുടരേയുള്ള പ്രകൃതിക്ഷോഭം കാരണം അവധി ദിവസങ്ങളില്‍ ജോലിചെയ്‌താല്‍ പോലും സ്‌ഥലപരിശോധന പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നില്ലെന്ന്‌ കൃഷി ഉദ്യോഗസ്‌ഥന്‍ സുരേഷ്‌ കു ൂര്‍ മംഗളത്തോട്‌ പറഞ്ഞു. എല്ലാ വാര്‍ഡുകളിലും കൃഷി നാശം സംഭവിച്ചിട്ടുണ്ട്‌. ഇന്നലെ വീശിയ കാറ്റില്‍ ചോവാറ്റുകുന്നേല്‍ ജോയി, ശ്രീധരന്‍ പണയന്തട്ട, പണയന്തട്ട പത്മനാഭന്‍, തോപ്പില്‍ ആന്റണി, ചൊവ്വാറ്റുകുന്നേല്‍ കറിയാച്‌ഛന്‍, ജോണ്‍സന്‍ മാറ്റത്തില്‍ എന്നിവരുടെ വാഴ, റബര്‍, ജാതി, തെങ്ങ്‌, കവുങ്ങ്‌, പ്ലാവ്‌, എന്നിവ നശിച്ചു.

Post a Comment

Previous Post Next Post