ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവം; സംവിധായകരെ സസ്പെൻഡ് ചെയ്ത് ഡയറക്റ്റേഴ്സ് യൂണിയൻ


കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംവിധായകരെ സസ്പെൻഡ് ചെയ്ത് ഡയറക്റ്റേഴ്സ് യൂണിയൻ. നടപടിയെടുക്കേണ്ടത് ഫെഫ്കയാണെന്നും എന്ത് നടപടിയെടുത്താലും പിന്തുണയ്ക്കുമെന്ന് പ്രോഡ്യൂസേഴ്സ് അസോസിയേഷനും വ്യക്തമാക്കിയിരുന്നു.

ലഹരിക്കെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ച്ച ഇല്ലെന്നും വലിപ്പ ചെറുപ്പം നോക്കാതെ നടപടിയുണ്ടാകുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കൂട്ടിച്ചേര്‍ത്തു.
1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ഞായറാഴ്ച രാവിലെയാണ് രണ്ട് സിനിമാ സംവിധായകരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരാണ് പിടിയിലായത്. ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദിനെയും അറസ്റ്റ് ചെയ്തു. മൂവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.
തല്ലുമാല, ഇപ്പോള്‍ തിയെറ്ററുകളിലുള്ള ആലപ്പുഴ ജിംഖാന തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. ഭീമന്‍റെ വഴി, തമാശ തുടങ്ങിയ സിനിമകളാണ് അഷ്റഫ് ഹംസയുടേത്.
ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ ഫ്ളാറ്റില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. രഹസ്യ വിവരം കിട്ടിയതിനെത്തുടർന്നായിരുന്നു എക്സൈസ് പരിശോധന.
ഇവർക്ക് കഞ്ചാവ് എത്തിച്ചു കൊടുത്ത ആളെക്കുറിച്ചും വിവരം കിട്ടിയിട്ടുണ്ടെന്നും, അന്വേഷണം തുടരുകയാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ.

Post a Comment

Previous Post Next Post