കണ്ണൂർ: പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം പൊലീസ് കേരളത്തിലെ പാക് പൗരന്മാരുടെ എണ്ണമെടുത്തു.
ആകെ 104 പൗരന്മാരുള്ളതില്‍ 71 പേരും കണ്ണൂർ ജില്ലയിലാണ്. ഇവരില്‍ 68 പേർ ദീർഘകാല വിസയുള്ളവരാണ്. ശേഷിക്കുന്നവർ ദീർഘകാല വിസയുടെ കാലാവധി കഴിഞ്ഞവരും രേഖകള്‍ നഷ്ടപ്പെട്ടവരുമാണ്.
വർഷങ്ങള്‍ക്ക് മുമ്ബേ ഇന്ത്യയിലെത്തി കുടുംബമായി താമസിക്കുന്നവരാണ് പലരും.
പ്രത്യേക സാഹചര്യത്തില്‍ പാകിസ്ഥാനിലേക്ക് പോയി പൗരത്വം നേടിയെങ്കിലും ഇന്ത്യയിലേക്ക് മടങ്ങിയവരാണ് മിക്കവരും.
ഇന്ത്യയില്‍ ബന്ധുമിത്രാദികളുമുണ്ട്. മിക്കവരും ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിച്ചവരും വിസ പുതുക്കുന്നതിന് അപേക്ഷകള്‍ സമർപ്പിച്ചവരുമാണ്.
നിലവിലെ സാഹചര്യത്തില്‍ രാജ്യം വിടേണ്ടി വരില്ലെന്നാണ് സൂചന. രേഖകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. സ്പെഷ്യല്‍ ബ്രാഞ്ചും കമ്മിഷണറുടെ കാര്യാലയവും സംയുക്തമായാണ് വിഷയം കൈകാര്യം ചെയ്യുന്നത്.
അറുപതുകള്‍ മുതല്‍ ഇന്ത്യയില്‍
ഇവിടെയുള്ള പാക് പൗരന്മാരില്‍ ഭൂരിഭാഗം പേരും 1960 മുതല്‍ ഇന്ത്യയില്‍ സ്ഥിര താമസമായവരാണ്. ഭൂരിഭാഗം പേരും അറുപത് വയസിന് മുകളിലുള്ളവരാണ്. സ്ത്രീകളും പുരുഷന്മാരുമുണ്ട്. നിയമ സാദ്ധ്യതകളുടെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ സമർപ്പിക്കാനും ശേഖരിക്കാനും ഈ മാസം 27 വരെയാണ് സമയം നല്‍കിയിട്ടുള്ളത്.
കണ്ണൂർ ജില്ലയില്‍ വിസിറ്റിംഗ് വിസയിലോ മറ്റാവശ്യങ്ങള്‍ക്കോ വന്നവരില്ല. മിക്കവരും ദീർഘ കാല വിസയുള്ളവരാണ്. രേഖകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. വസ്തുതാ വിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ നടപടികള്‍ സ്വീകരിക്കും. ഇല്ലാത്ത പക്ഷം ഇവർക്ക് രാജ്യത്ത് തുടരാൻ കഴിഞ്ഞേക്കും.``
Post a Comment