കണ്ണൂര്‍ ജില്ലയില്‍ ലഹരിക്കെതിരെ ശക്തമായ നടപടിയുമായി പൊലിസ്; മുൻ കേസുകളിലെ പ്രതികളെ നിരീക്ഷിക്കുന്നു, കരുതല്‍ കസ്റ്റഡി തുടങ്ങി


കണ്ണൂർ : മയക്കുമരുന്ന് വിവാദം മലയാള സിനിമയില്‍ കത്തി പടരവെ വില്‍ക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കുമെതിരെ നിലപാട് ശക്തമാക്കി പൊലിസും എക്സൈസും.
കണ്ണൂർ ജില്ലയില്‍ മയക്കുമരുന്ന് വ്യാപനത്തിനെതിരെ റൂറല്‍, സിറ്റി പൊലിസ് സ്റ്റേഷനുകളില്‍ പൊലിസ്കമ്മിഷണർമാരുടെ നിയന്ത്രണത്തിലുള്ള ഡാൻസെഫും പൊലിസും എക്സൈസും വ്യാപകമായ പരിശോധനയാണ് നടത്തിവരുന്നത്. രാത്രികാല പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്.
ഇതുകൂടാതെ മയക്കുമരുന്ന് കേസുകളില്‍ നേരത്തെ അറസ്റ്റിലായി ജയില്‍ ശിക്ഷ അനുഭവിച്ചവരെയും പൊലിസ് നിരീക്ഷിച്ചു വരികയാണ്. ഇവരില്‍ ഇപ്പോഴും ലഹരി വില്‍പ്പനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ കരുതല്‍ കസ്റ്റഡിയിലെടുത്തു വരികയാണ്. സംസ്ഥാനത്ത് കണ്ണൂരില്‍ മാത്രമാണ് ഇത്തരം നടപടികള്‍ സ്വീകരിച്ചു വരുന്നത്.മയക്കുമരുന്നുകള്‍ക്കെതിരെ കർശനമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്ബ് പൊലിസ് സ്‌റ്റേഷൻ പരിധിയില്‍ പോലീസ് നടപടികള്‍ ശക്തമാക്കി.

Post a Comment

Previous Post Next Post