'ന്നാ താന്‍ കേസ് കൊടി'ലെ സുമലത ടീച്ചര്‍ വിവാഹിതയായി; മകന്റെ സാന്നിധ്യത്തില്‍ നടി ചിത്ര നായര്‍ ലെനീഷിനെ താലി ചാര്‍ത്തി; ചിത്രങ്ങള്‍ പങ്ക് വച്ച്‌ വിശേഷമറിയിച്ച്‌ നടി

'ന്നാ താന്‍ കേസ് കൊടി'ലെ സുമലത ടീച്ചര്‍ വിവാഹിതയായി; മകന്റെ സാന്നിധ്യത്തില്‍ നടി ചിത്ര നായര്‍ ലെനീഷിനെ താലി ചാര്‍ത്തി; ചിത്രങ്ങള്‍ പങ്ക് വച്ച്‌ വിശേഷമറിയിച്ച്‌ നടി

താന്‍ കേസ് കൊട് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി ചിത്ര നായര്‍ വിവാഹിതയായി. ചിത്ര തന്നെയാണ് വിവാഹ വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.
ലെനീഷ് ആണ് വരന്‍..
അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. ചിത്രയുടെ മകന്‍ അദ്വൈതും ചടങ്ങിലെ സാന്നിധ്യമായി.നിരവധി പേരാണ് നവദമ്ബതികള്‍ക്ക് വിവാഹാശംസകള്‍ നേരുന്നത്. പോയവര്‍ഷം നവംബര്‍ മാസത്തില്‍ ഭാവിവരന് ചിത്ര നായര്‍ പിറന്നാള്‍ ആശംസ പങ്കുവച്ചിരുന്നു. സ്‌നേഹവും വ്യക്തിത്വവും കൊ
ണ്ട് തന്റെ ലോകം പ്രകാശപൂരിതമാക്കുന്ന വ്യക്തിക്ക് ഒരു നല്ല ജന്മദിനാശംസയേകുന്നു എന്നായിരുന്നു ലെനീഷിനൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ ചിത്ര കുറിച്ചത്.
തന്റെ ആദ്യ വിവാഹം ഇരുപതുകളുടെ തുടക്കത്തില്‍ സംഭവിച്ചതാണെന്നും, അധികം വൈകാതെ വിവാഹമോചനം നടന്നുവെന്നും ചിത്ര തുറന്ന് പറഞ്ഞിരുന്നു.മകന് പതിനാല് വയസ്സ് പ്രായമുണ്ട്. ഒന്‍പതാം ക്ളാസില്‍ പഠിക്കുന്നു. എനിക്ക് 36 വയസ്സാണ്. നമ്മള്‍ കാണുന്നഎല്ലാവരും സന്തൂര്‍ മമ്മിയാണല്ലോ. എന്റെ കൂടെ മകന്‍ നടക്കുമ്ബോ അനിയനാണോയെന്ന് ആളുകള്‍ ചോദിക്കാറുണ്ട്. 21ാം വയസ്സിലായിരുന്നു വിവാഹം. പ്ലസ്ടു കഴിഞ്ഞ്, ടിടിസി കഴിഞ്ഞപ്പോള്‍ തന്നെ കല്യാണം കഴിഞ്ഞുവെന്നായിരുന്നു ചിത്ര പങ്ക് വച്ചത്.

Post a Comment

Previous Post Next Post