കണ്ണൂർ: ക്വാറി ഉത്പന്നങ്ങളുടെ വില വർധന സംബന്ധിച്ച് കളക്ടറേറ്റില്‍ നടന്ന ചർച്ചയില്‍ ഒത്തുതീർപ്പായി. 2023ലെ ചർച്ചയില്‍ അംഗീകരിച്ച വിലയില്‍നിന്ന് നാല് രൂപ കൂട്ടാൻ തീരുമാനിച്ചു.
ജില്ലയിലെ വിവിധ ക്വാറികളില്‍ രണ്ടുതവണയായി 11 രൂപ വരെ വർധിപ്പിച്ചതു സംബന്ധിച്ച പരാതിയിലാണ് ചർച്ച നടന്നത്.
ചർച്ചയില്‍ എഡിഎം സി. പദ്മചന്ദ്ര കുറുപ്പ്, ജിയോളജി, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥർ, കണ്ണൂർ ക്വാറി ഇസി ഹോള്‍ഡേഴ്‌സ് അസോസിയേഷൻ, നിർമാണ മേഖല സംയുക്ത സമര സമിതി, ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി, കണ്‍സ്ട്രക്ഷൻ വർക്കേഴ്‌സ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ, വിവിധ തൊഴിലാളി സംഘടനാ നേതാക്കള്‍ എന്നിവർ പങ്കെടുത്തു.
Post a Comment