വിവാഹവീട്ടിലെ മാലിന്യം തള്ളിയ സംഭവം: എൻഫോഴ്സ്മെന്‍റ് പിഴ ചുമത്തി

ഉളിക്കല്‍: പഞ്ചയത്തിലെ ഏഴുർ, പൊയ്യുർക്കരി ശ്മശാനം, വയത്തൂർ എന്നിവിടങ്ങളില്‍ വിവാഹ വീട്ടില്‍ നിന്നുള്ള ഭക്ഷണ അവശിഷടങ്ങള്‍ തളളിയ സംഭവത്തില്‍ പഞ്ചായത്ത് ശുചിത്വ മാലിന്യ സംസ്ക്കരണ എൻഫോഴ്സ്മെന്‍റ് പിടികൂടി പിഴ ചുമത്തി.
ഉളിക്കല്‍ ടൗണിന് സമീപമുള്ള ഒരു വിവാഹ വീട്ടില്‍ നിന്നാണ് മലിന്യം തള്ളിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയത് . തുടർന്ന് ഉടമസ്ഥനെ വിളിച്ചുവരുത്തി മാലിന്യം അവിടെനിന്നും നീക്കം ചെയ്യാൻ കർശന നിർദേശം നല്‍കി. ഉളിക്കല്‍ പഞ്ചായത്ത് സെക്രട്ടറി എസ് പി. മനോജ് , ശുചത്വ മിഷൻ പഞ്ചായത്ത് വിജിലൻസ് എൻഫോഴ്സ്മെന്‍റ് ഓഫീസർ വിഷ്ണുരാജ് . പഞ്ചായത്ത് ഹെല്‍ത്ത് ഇൻസ്പെക്ടർ എം.പി. രജിത്ത് എന്നിവർ പരിശോധനക്ക് നേതൃത്വം നല്‍കി.

Post a Comment

Previous Post Next Post