ആലക്കോട് : മലയോര ഹൈവയുടെയും തളിപ്പറമ്പ്-കൂർഗ്-അതിർത്തി റോഡിന്റെയും ഭാഗമായ കരുവൻചാൽ പാലം പണി മാസങ്ങളായി ഇഴയുന്നു. തുടക്കത്തിൽ ഒട്ടേറെ തൊഴിലാളികളുമായി വളരെ വേഗത്തിൽ നടന്നിരുന്ന പ്രവൃത്തികൾ ക്രമേണ തൊഴിലാളികളുടെ എണ്ണം കുറഞ്ഞ് താളം തെറ്റി
കോൺക്രീറ്റ് പ്രവൃത്തികൾ കഴിഞ്ഞതോടെയാണ് തൊഴിലാളികൾ നാമമാത്രമായി കുറഞ്ഞത്. ഇതോടെ പ്രവൃത്തികളുടെ വേഗം കുറഞ്ഞു. രണ്ടും മൂന്നും തൊഴിലാളികൾ മാത്രമാണ് ജോലി ചെയ്യുന്നത്.
ആലക്കോട് തിരുനാൾ, അരങ്ങം ഉത്സവം തുടങ്ങിയ ആഘോഷങ്ങൾക്ക് എന്നുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും തിരക്കു വലിയ ഭീഷണിയായി മാറുന്ന സ്ഥിതിയായി.
കരുവൻചാൽ ടൗണിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് യാത്രക്കാർക്ക് മാത്രമല്ല, ടൗണിലെയും പരിസരങ്ങളിലേ യും സർക്കാർസ്ഥാപങ്ങൾ, ആശുപത്രികൾ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവർക്കെല്ലാം ദുരിതമായി. തുടർന്ന് നാട്ടുകാരുടെ സമ്മർദത്തെ തുടർന്ന് പാലത്തിന്റെ ഇരുഭാഗത്തുമുള്ള അനുബന്ധ റോഡ് ബലപ്പെടുത്തി താത്കാലികമായി പാലത്തിൽ വാഹന - കാൽനട ഗതാഗതം അനുവദിച്ചു..
പ്രവൃത്തി പൂർത്തിയാക്കി പിന്നീട് പാലം ഉദ്ഘാടനം നടത്താമെന്ന ഉറപ്പിലാണ് ഇത്തരത്തിൽ സംവിധാനമേർപ്പെടുത്തിയത്. ഇപ്പോഴാകട്ടെ പാലത്തിന്റെ മറ്റു പണികളും അരിക്, കരിങ്കല്ലും സിമൻറും ഉപയോഗിച്ച് കെട്ടിയുറപ്പിക്കുന്നതുൾപ്പെടെ മറ്റു പണികൾ നടത്തേണ്ടതുണ്ട്. പൊടിശല്യം കൂടിയതോടെ ടൗണിലെത്തുന്നവരെല്ലാം ഇപ്പോൾ ദുരിതത്തിലാണ്. ഇനി വേനൽക്കാല സഞ്ചാരികളുടെ വാഹനങ്ങൾ കൂടിയാകുമ്പോൾ ടൗണിൽ ജനജീവിതം സങ്കൽൽപ്പിക്കാനാകാത്ത ദുരിതത്തിലാകും. പൊതുമരാമത്ത് അധികൃതർ ഇടപെട്ട് തുടർപണികൾ പൂർത്തിയാക്കി പാലം ഉദ്ഘാടനം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post a Comment