കണ്ണൂർ: മംഗലാപുരത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ സി ബാൻഡ് ഡോപ്ലർ റഡാർ പ്രവർത്തനക്ഷമമാകുന്നതോടെ കണ്ണൂർ ,കാസർകോട് ജില്ലകളിലെ കാലാവസ്ഥ മുന്നറിയിപ്പ് കൂടുതല്‍ കാര്യക്ഷമാകും.കദ്രിക്ക് സമീപമാണ് പുതിയ റഡാർ സ്ഥാപിക്കുന്നത്.മണ്‍സൂണിന് മുൻപ് റഡാർ പ്രവർത്തനക്ഷമമാകുമെന്ന് അധികൃതർ പറഞ്ഞു.
250-300 കിലോമീറ്റർ ചുറ്റളവില്‍ വ്യാപിക്കുന്ന ഈ റഡാർ പ്രവർത്തനമാരംഭിക്കുന്നതോടെ നിലവില്‍ കൊച്ചി റഡാർ പരിധിയില്‍ ഉള്‍പ്പെടാത്ത കാസർകോട് ,കണ്ണൂർ ജില്ലകളിലെ കലാവസ്ഥാ നിരീക്ഷണങ്ങളും പ്രവചനങ്ങളും കൂടുതല്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.റഡാറിന്റെ പരിധി കർണാടകയ്ക്കൊപ്പം തന്നെ കാസർകോടും കണ്ണൂരും എത്തുമെന്നുള്ളതാണ് നേട്ടം.നിലവില്‍ വടക്കൻ ജില്ലകള്‍ക്ക് കാര്യക്ഷമമായ കാലാവസ്ഥാ പ്രവചന ,നിരീക്ഷണ സംവിധാനങ്ങളില്ലാത്ത സ്ഥിതിയാണ്.
നിലവില്‍ കൊച്ചി റഡാർ പരിധിയില്‍ കാസർകോടും കണ്ണൂരും ഉള്‍പ്പെടുന്നില്ല.അതുകൊണ്ടുതന്നെ ഇരുജില്ലകളിലെയും കാലാവസ്ഥ പ്രവചനത്തില്‍ കൃത്യത പൊതുവെ കുറവാണ്.
തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന റഡാറിന്റെ പരിധി തൃശൂർ വരെ മാത്രമാണ് പ്രധാനമായും കടലിലെ അന്തരീക്ഷ സ്ഥിതി അറിയാനാണ് ഇത് ഉപയോഗിക്കുന്നത് .തെക്കൻ ജില്ലകളിലെ അന്തരീക്ഷ സ്ഥിതിയും ഈ റഡാർ വഴി അറിയാൻ കഴിയും.ഐ .എസ്.ആർ.ഒ ആണ് ഇത് സ്ഥാപിച്ചത്. ഈ റഡാറിന്റെ പ്രവർത്തനം മലബാറിന്റെ കാലാവസ്ഥാ പ്രവചനത്തിന് മുതല്‍കൂട്ടല്ല.കൊച്ചിയിലുള്ള റഡാറിനെയാണ് നിലവില്‍ കാലാവസ്ഥാ പ്രവചനത്തിനും നിരീക്ഷണത്തിനും പൂർണ്ണമായും ആശ്രയിക്കുന്നത്.എന്നാല്‍ കോഴിക്കോട് വരെയും കണ്ണൂരിന്റെ ഭാഗികമായ സ്ഥലങ്ങളും മാത്രമാണ് ഈ റഡാറിന്റെ പരിധിയില്‍ വരുന്നത്.
പ്രവചനം മെച്ചപ്പെടും
നിലവില്‍ ഒരു റഡാറും പ്രവർത്തിക്കാത്ത കർണ്ണാടക ഇടിമിന്നലും മഴയും മുൻകൂട്ടി അറിയാൻ നിലവില്‍ ഗോവ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ കാലാവസ്ഥാ റഡാറുകളെയാണ് ആശ്രയിക്കുന്നത്.
മംഗലാപുരത്ത് റഡാർ സ്ഥാപിക്കുന്നതോടെ അഗുംബെ, ഹുലിക്കല്‍, തലക്കാവേരി, കെരെകട്ടെ, ഭാഗമണ്ഡല എന്നിവയടക്കമുള്ള പ്രദേശങ്ങളില്‍ മെച്ചപ്പെട്ട കാലാവസ്ഥാ പ്രവചനം സാദ്ധ്യമാകും
റഡാർ പരിധി -250-300 കി.മി
കൊച്ചിയിലെ റഡാർ പരിധി തൃശൂർ വരെ
നിലവില്‍ മലബാറില്‍ പ്രവചിക്കാനാകുന്നത് കനത്ത മഴ മാത്രം
നിലവില്‍ കണ്ണൂർ ,കാസർകോട്,വയനാട് ജില്ലകള്‍ക്ക് കാലാവസ്ഥാ പ്രവചനത്തിന് സംവിധാനമില്ല
സംസ്ഥാനത്ത് രണ്ട് റഡാറുകള്‍
കാലാവസ്ഥാ നിരീക്ഷണത്തിന് സംസ്ഥാനത്ത് നിലവില്‍ രണ്ട് റഡാറുകളാണുള്ളത് .കൊച്ചിയില്‍ സ്ഥിതി ചെയ്യുന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് (ഐ.എം.ഡി) കീഴിലുള്ള ഒരു റഡാറും തിരുവനന്തപുരം തുമ്ബയില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു റഡാറും.എന്നാല്‍ ഇവ രണ്ടും ഉപയോഗിച്ച് സംസ്ഥാനത്തെ 14 ജില്ലകളിലെയും കാലാവസ്ഥാ കാര്യക്ഷമമായി നിരീക്ഷിക്കാൻ സാധിക്കുന്നില്ല.തിരുവനന്തപുരത്തെയും കൊച്ചിയിലെയും കഴിഞ്ഞാല്‍ ഗോവയില്‍ മാത്രമാണ് റഡാർ ഉള്ളത്.
Post a Comment