പാകിസ്ഥാനെയും വീഴ്ത്തി പടയോട്ടം തുടർന്ന് ഇന്ത്യ ;കോഹ്‌ലിക്ക് സെഞ്ച്വറി തിളക്കം


ചാമ്പ്യൻസ് ട്രോഫിയിലെ അഭിമാന പോരാട്ടത്തിൽ ബംഗ്ലാദേശിന് പിന്നാലെ പാകിസ്ഥാനെയും വീഴ്ത്തി ഇന്ത്യ. പാകിസ്ഥാനെ 241 റൺസിന് എറിഞ്ഞിട്ട ഇന്ത്യ വിരാടിന്റെയും(100*) ശ്രേയസ് അയ്യരുടെയും(56) വെടിക്കെട്ട് ബാറ്റിങിൽ വിജയലക്ഷ്യം കണ്ടു. 46 റൺസ് എടുത്ത ഉപനായകൻ ഗില്ലും വിജയത്തിൽ പങ്കാളിയായി. 

പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യൻ സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്ലി സെഞ്ച്വറി നേടി. ഏകദിനത്തിലെ 51-ാം സെഞ്ചുറിയാണിത്. ഇന്നത്തെ മത്സരത്തിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തിയ കിംഗ് കോഹ്‌ലി സ്ഥിരതയോടെ കളിച്ച് 6 വിക്കറ്റ് വിജയം 42.3 ഓവറിൽ നേടുകയായിരുന്നു. പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് 241 റൺസ് നേടിയപ്പോള്‍ കോഹ്‍ലി നേടിയ വിന്നിംഗ് ബൗണ്ടറി ഇന്ത്യയുടെ സ്കോര്‍ 244 റൺസിലേക്ക് എത്തിച്ചു.

Score: PAK-241/10(49.4) IND-244/4(42.3

Post a Comment

Previous Post Next Post