ആലക്കോട്: കരുവൻചാൽ പുതിയ പാലത്തിന്റെ പ്രവർത്തികൾ പൂർത്തീകരിക്കുന്നത് വൈകുന്നതായി പരാതി. അപ്രോച്ച് റോഡിന്റെയും പാലത്തിൻ്റെ അനുബന്ധ പ്രവർത്തികളുമാണ് വൈകുന്നത്. കോൺക്രീറ്റ് പൂർത്തീകരിച്ച് പാലം ഗതാഗതത്തിനായി നിലവിൽ തുറന്നുകൊടുത്തിട്ടുണ്ടെങ്കിലും ബാക്കി പ്രവർത്തി കൾ ഇഴഞ്ഞുനീങ്ങുന്ന നിലയിലാണ്. ഇതേത്തുടർന്ന് അതിരൂക്ഷമായ പൊടിശല്യത്തിന്റെ പിടിയിലാണ് കരുവൻചാൽ ടൗണും പരിസരങ്ങളും. യാത്രക്കാരും ടൗണിലെത്തുന്നവരും വ്യാപാരികളും തൊഴിലാളികളുമെല്ലാം മാസങ്ങളായി പൊടി ശല്യം പേറി വലയുകയാണ്. ഇഴഞ്ഞാണ് നീങ്ങു ന്നതെങ്കിൽ വരുന്ന മഴക്കാലത്തിന് മുമ്പെങ്കിലും പാലത്തിൻ്റെ പ്രവർത്തി പൂർത്തീകരിക്കുമോ എന്ന ചോദ്യത്തിലാണ് നാട്ടുകാർ ഒന്നടങ്കം.
കരുവൻചാൽ പുതിയ പാലത്തിന്റെ പ്രവർത്തികൾ പൂർത്തീകരിക്കുന്നത് വൈകുന്നതായി പരാതി; നാട്ടുകാർക്ക് പൊടി ശല്യം
Alakode News
0

Post a Comment