പുതിയ പ്ലാനുമായി ബിഎസ്‌എന്‍എല്‍ ; കുറഞ്ഞ റീചാര്‍ജില്‍ നിരവധി ഓഫറുകള്‍


തിരുവനന്തപുരം : പുതിയ റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്‌എന്‍എല്‍. 54 ദിവസം കാലാവധിയുള്ള 347 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് ബിഎസ്‌എന്‍എല്‍ അവതരിപ്പിച്ചത്.
പരിധിയില്ലാതെ സൗജന്യമായി യഥേഷ്ടം ഫോണ്‍ വിളിക്കാനുള്ള സൗകര്യം, പ്രതിദിനം രണ്ടു ജിബി വരെ അതിവേഗ ഡേറ്റ, 100 സൗജന്യ എസ്‌എംഎസ് എന്നിവയാണ് ഈ പ്ലാന്‍ വഴി ലഭിക്കുക.

കൂടാതെ, ഉപയോക്താക്കള്‍ക്ക് BiTV-യുടെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും പ്രയോജനപ്പെടുത്താവുന്നതാണ്. BiTVയിലൂടെ 450-ലധികം ലൈവ് ടിവി ചാനലുകളും OTT ആപ്ലിക്കേഷനുകളും ആസ്വദിക്കാന്‍ സാധിക്കും.

കീശ കാലിയാക്കുന്ന സ്വകാര്യ കമ്ബനികളെ മലർത്തിയടിക്കാൻ ബിഎസ്‌എൻഎല്‍; വമ്ബൻ വിലക്കുറവില്‍ 90 ദിവസത്തെ കിടിലൻ പ്ലാൻ!പൊതുമേഖലാ ടെലികോം കമ്ബനിയെ പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള 6,000 കോടി രൂപയുടെ പാക്കേജ് സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലുടനീളം ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട കണക്റ്റിവിറ്റി ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ ബിഎസ്‌എന്‍എല്ലിന്റെയും എംടിഎന്‍എല്ലിന്റെയും നെറ്റ് വര്‍ക്കുകള്‍ നവീകരിക്കാന്‍ സഹായിക്കാനായാണ് കേന്ദ്ര മന്ത്രിസഭ ഈ അധിക ധനസഹായം അനുവദിച്ചത്.

Post a Comment

Previous Post Next Post