ഡല്‍ഹി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്തിനൊടുവില്‍ റേഖ ഗുപ്തയെ ഡല്‍ഹി മുഖ്യമന്ത്രിയായി ബിജെപി തിരഞ്ഞെടുത്തു.
കേന്ദ്ര നിരീക്ഷകരായ രവിശങ്കർ പ്രസാദ്, ഓം പ്രകാശ് ധൻകർ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന നിയമസഭാ കക്ഷി യോഗത്തിലാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. ആർഎസ്‌എസും രേഖയുടെ പേരിന് പച്ചക്കൊടി നല്‍കിയതോടെയാണ് ദിവസങ്ങളോളം രാജ്യതലസ്ഥാനത്ത് നിലനിന്നിരുന്ന അനിശ്ചിതത്തിന് വിരാമമായത്.ഷാലിമാർ ബാഗില്‍ നിന്നുള്ള എംഎല്‍എയാണ് രേഖ ഗുപ്ത.
പർവേഷ് വർമയെ ഉപമുഖ്യമന്ത്രിയായും നിയമസഭാ കക്ഷിയോഗം തിരഞ്ഞെടുത്തു. അരവിന്ദ് കെജ്രിവാളിനെ ന്യൂഡല്‍ഹി മണ്ഡലത്തില്‍ പരാജയപ്പെടുത്തിയ പർവേഷ് വർമ്മയുടെ പേര് നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഒടുവില്‍ രേഖ ശർമ്മയ്ക്ക് നറുക്ക് വീഴുകയായിരുന്നു. വിജേന്ദ്ര ഗുപ്തയെ സ്പീക്കറായും തിരഞ്ഞെടുത്തു. മറ്റ് മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടായിട്ടില്ല.
സത്യപ്രതിജ്ഞ വ്യാഴാഴ്ച
പുതിയ ദില്ലി സർക്കാർ നാളെ വൈകീട്ട് 4.30 ന് രാംലീല മൈതാനത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമെന്ന് ബി ജെ പി അറിയിച്ചിട്ടുണ്ട്. കാല്‍നൂറ്റാണ്ടിന് ശേഷമുള്ള അധികാരത്തിലേക്കുള്ള തിരിച്ചുവരവ് വമ്ബൻ ആഘോഷമാക്കാനാണ് ബി ജെ പിയുടെ തീരുമാനം.
ബി ജെ പി ആസ്ഥാനത്ത് ചേർന്ന യോഗത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഏകോപന ചുമതല ജന സെക്രട്ടറിമാരായ തരുണ്‍ ചുഗിനും, വിനോദ് താവടെയ്ക്കും നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും ചടങ്ങില്‍ അണിനിരക്കും.
ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രി
സുഷമാ സ്വരാജ്, ഷീലാദിക്ഷിത്ത്, അതിഷി മർലേന എന്നിവർക്കും ശേഷം നാലാമത്തെ ഡല്‍ഹിയുടെ വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത. എബിവിപിയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച രേഖ 2012-ല്‍ സൗത്ത് ഡല്‍ഹി മുൻസിപ്പല്‍ കോർപ്പറേഷൻ മേയറായി.
മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്ന രേഖ ബിജെപിയുടെ ദേശീയ എക്സിക്യീട്ടീവ് അംഗമാണ്. ഷാലിമാർ ബാഗില്‍ നിന്ന് 29595 വോട്ടിനാണ് രേഖ ഇക്കുറി വിജയിച്ചത്്.
Post a Comment