തിരുവനന്തപുരം: സംസ്ഥാനത്ത് പൂവാലന്മാരുടെ ശല്യം കൂടുന്നതായി റിപ്പോർട്ട്. നിയമസഭയില്‍ അവതരിപ്പിച്ച സാമ്ബത്തിക അവലോകനം റിപ്പോർട്ടിലാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പൂവാലശല്യ കേസുകളുടെ കണക്ക് പുറത്തുവിട്ടത്.
വർഷങ്ങള്‍ കഴിയുംതോറും കേസുകള്‍ കൂടി വരുന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
2016 ല്‍ 328 ഉം, 2017 ല്‍ 421 ഉം 2018 ല്‍ 461 ഉം കേസുകളായിരുന്നു പൂവാല ശല്യത്തില്‍ രജിസ്റ്റർ ചെയ്തത്. 2019 ലും 2020 ലും കേസുകള്‍ ചെറുതായി കുറഞ്ഞു. 19 ല്‍ 435 ഉം, 20 ല്‍ 442 കേസുകളായിരുന്നു. 2021 മുതല്‍ വീണ്ടും ഉയർന്നു. 2021 ല്‍ 504 ഉം, 2022 ല്‍ 572 ഉം, 2023 ല്‍ 679 ഉം പൂവാലൻ കേസുകള്‍ ഉണ്ടായി. ഏഴ് വർഷം കൊണ്ട് ഇരട്ടിയിലധികം പൂവാലൻമാരാണ് പിടിയിലായത്. 2024 സെപ്റ്റംബർ വരെ 501 കേസുകളും പൂവാലൻമാർക്കെതിരെ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റർ ചെയ്തു.
Post a Comment