കൊച്ചി: തിരുവനന്തപുരത്ത് നടന്ന കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ അതിരുകടന്ന റിപ്പോര്‍ട്ടിങ്ങിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം ഉയരുന്നു.
കഴിഞ്ഞ ചില നാളുകളിലായി ചാനലുകള്‍ക്കിടയില്‍ കിടമത്സരമാണ് നടക്കുന്നത്. അതിനായി ഒരിക്കലും പാടില്ലാത്ത കാര്യങ്ങള്‍ പോലും ചെയ്തുകൂട്ടുന്ന രീതിയിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ മാറിക്കഴിഞ്ഞു.
കഴിഞ്ഞദിവസം കൊല ചെയ്യപ്പെട്ട ഫര്‍സാന സുനിലിന്റെ വീട്ടില്‍ കയറിച്ചെന്ന് റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ റഹീസ് റഷീദ് കാട്ടിക്കൂട്ടിയതാണ് ഇപ്പോഴത്തെ വിമര്‍ശനത്തിന് കാരണം. ക്രൂരമായ കൊലയില്‍ ഞെട്ടിയ കുടുംബാംഗത്തിന് നേരെ മൈക്ക് നീട്ടി ബൈറ്റെടുക്കാന്‍ ശ്രമിക്കുന്ന റഹീസ് ഒന്നും പറയാനില്ലെന്ന് പെണ്‍കുട്ടിയിടെ സഹോദരന്‍ പറയുമ്ബോഴും വീണ്ടും മൈക്ക് നീട്ടുന്നതുമായ കാഴ്ച മനസാക്ഷിയുള്ളവരേയെല്ലാം അമ്ബരപ്പിക്കുന്നതാണ്.
സഹോദരി നഷ്ടമായ വേദനയില്‍ തകര്‍ന്ന ഒരു കുട്ടിക്കുനേരെ വീണ്ടും വീണ്ടും മൈക്ക് ചൂണ്ടുന്ന റഹീസ് മാധ്യമപ്രവര്‍ത്തകര്‍ക്കാകെ അപമാനമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. റേറ്റിംഗ് കൂട്ടാന്‍ എന്ത് നെറികേടും ചെയ്യുന്ന ഇവരെ മാപ്രയെന്ന് വിളിക്കുന്നത് വെറുതെയല്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തേയും പലപ്പോഴും വിവാദത്തിലായിട്ടുള്ള വ്യക്തിയാണ് റഹീസ്. പൊതു പരിപാടിക്കെത്തിയ ജില്ലാ കളക്ടറോട് ഗേള്‍സ് ആരാധകരുണ്ടല്ലോയെന്ന് മൈക്ക് നീട്ടിയ റഹീസ് പിന്നീട് പരിഹാസ്യനായി. റേറ്റിങ്ങനായി എന്തും കാട്ടിക്കൂട്ടുന്ന പരിപാടിയല്ല മാധ്യമപ്രവര്‍ത്തനമെന്നാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെജെ ജേക്കബ് പറയുന്നത്.
കെ ജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
നമ്മള്‍ സാധരണക്കാര്‍ അറിഞ്ഞിരിക്കേണ്ടതും ഓര്‍ത്തിരിക്കേണ്ടതുമായ ഒരു ചെറിയ വലിയ കാര്യമുണ്ട്.
പ്രത്യേക നിയമം വഴി അധികാരപ്പെടുത്തിയ പോലീസുകാരടക്കമുള്ള സര്‍ക്കാരുദ്യോഗസ്ഥന്മാര്‍ ഒഴികെ ആരോടും ഒരു കാര്യവും സംസാരിക്കാന്‍ നമ്മള്‍ പൊതുജനത്തിന് ഒരു ബാധ്യതയുമില്ല. (നമുക്കെതിരാകുമെങ്കില്‍ അത് കൂടി പറയണമെന്നില്ല). അപ്പോഴും ഒന്നും പറയാനില്ല എന്ന് പറഞ്ഞാല്‍ ഒന്നും പറയാനില്ല.
ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ മാധ്യമങ്ങളോട് സംസാരിക്കണമോ എന്ന് നമ്മുടെ മാത്രം തീരുമാനമാണ്. നമുക്ക് എന്തെങ്കിലും ഗുണമുണ്ടാകുമെങ്കിലോ നമുക്കൊരു കാര്യം ലോകത്തോട് പറയാനുണ്ടെങ്കിലൊ മാത്രം സംസാരിക്കുക. നമ്മള്‍ ഒരു തിരിച്ചടി നേരിടുമ്ബോഴോ നമ്മളെ തകര്‍ത്തുകളഞ്ഞ ഒരു സംഭവത്തിന്റെ നടുക്കിരിക്കുമ്ബോഴോ ഒരു മാധ്യമത്തോടും സംസാരിക്കാന്‍ നമുക്ക് ഒരു ബാധ്യതയുമില്ല.
അത്തരം സന്ദര്‍ഭങ്ങളില്‍ നിയമപ്രകാരം ജോലി ചെയ്യാനെനെത്തുന്ന പോലീസുദ്യോഗസ്ഥരോട് പോലും ആളുകള്‍ സാവകാശം ചോദിക്കാറുണ്ട്; നിയമം അനുവദിക്കുന്നതിന് പരമാവധി അവര്‍ അതനുവദിക്കാറുണ്ട്; അവരും മനുഷ്യരാണ്.
കോലും നീട്ടിപ്പിടിച്ച വരുന്നവരോടും സ്റ്റുഡിയോയില്‍ വിചാരണയ്ക്ക് വരാന്‍ ആവശ്യപ്പെടുന്നവരോടും ഇല്ല, വേണ്ട എന്ന് പറയാവുന്നതേയുള്ളൂ. അത് പറയാന്‍ കൂടി പറ്റുന്നില്ലെങ്കില്‍ അത് പറയാന്‍ ബന്ധുക്കളെയോ അയല്വക്കക്കാരേയോ ഏല്പിക്കുക.
സാമാന്യം സിവിക് സെന്‍സുള്ള ഒരു സമൂഹത്തില്‍ നടക്കാന്‍ പാടില്ലാത്ത പലതും പല പ്രാവശ്യമായി നടക്കുന്നത് കണ്ടു സഹികെട്ട് എഴുതുന്നതാണ്.
വകതിരിവുള്ള മനുഷ്യര്‍* ചെയ്യുന്ന പണിയാണ് ലോകത്തെങ്ങും ജേണലിസം. അതില്ലാത്തവര്‍ കയറി മെഴുകുന്ന ഒരു നാട്ടില്‍ ജീവിക്കുമ്ബോള്‍ ചില അറിവുകള്‍ ഉണ്ടായിരിക്കുന്നത് നന്നാകും.
നോട്ട്: വകതിരിവ്:
'ആ വീട്ടിലേക്ക് ക്യാമറ കൊണ്ടുപോകാത്തത് ബോധപൂര്‍വ്വമാണ്. ക്യാമറയുമായി കടന്നുചെന്ന് റിപ്പോര്‍ട്ട് ചെയ്യാവുന്ന സാഹചര്യമല്ല അവിടെയുള്ളത്' എന്ന് മുഹമ്മദ് ആഷിക് എന്ന റിപ്പോര്‍ട്ടര്‍ പറയുന്നത് കേട്ടില്ലേ? അതാണ് വകതിരിവ് എന്നതിന്റെ സാമാന്യ പരിഭാഷ.
Post a Comment