നിയന്ത്രണം വിട്ട ജീപ്പ് മരത്തിലിടിച്ച് തകർന്നു


ആലക്കോട്: കരുവൻചാൽ വായാട്ടുപറമ്പ് നടുവിൽ മലയോര ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന ജീപ്പ് നിയന്ത്രണം വിട്ടതിനെത്തുടർന്ന് റോഡരികിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് മറിഞ്ഞ് മരത്തിലിടിച്ച് തകർന്നു. വായാട്ടുപറമ്പ് താഴത്തങ്ങാടി വളവിൽ ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് അപകടം. നടുവിൽ ഭാഗത്ത് നിന്ന് കരുവൻചാൽ റോഡിലേക്ക് വന്ന കുടിയാന്മല സ്വദേശികളുടെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേരാണ് ജീപ്പിലുണ്ടായിരുന്നത്. വാഹനത്തിൽ കുടുങ്ങിപ്പോയ ഇവരെ നാട്ടുകാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റ യാത്രക്കാർ കരുവൻചാൽ സെന്റ് ജോസഫ്സ് ഹോസ്‌പിറ്റലിൽ ചികിത്സയിലാണ് ഭാഗ്യം കൊണ്ടാണ് വലിയ അപകടമൊഴിവായത്.ഈ വളവിൽ ഇതിനുമുമ്പും അപകടം നടന്നിട്ടുണ്ട് 

Post a Comment

Previous Post Next Post