കൊച്ചി: സംസ്ഥാനത്ത് മോട്ടോർ വെഹിക്കിള്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലൻസ് പരിശോധന. മൂന്നു ജില്ലകള്‍ കേന്ദ്രീകരിച്ചാണ് വിജിലൻസ് റെയ്ഡ് നടത്തുന്നത്.
എറണാകുളം തൃശൂർ, കോഴിക്കോട് ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീടുകളിലാണ് വിജിലൻസ് പരിശോധന പുരോഗമിക്കുന്നത്. വിജിലൻസിന് നല്‍കാനെന്ന പേരിലും എംവിഡി ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തിയെന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് വിജിലൻസ് പരിശോധന ശക്തമാക്കിയത്.
രണ്ടാഴ്ചക്ക് മുമ്ബ് വാളയാർ ചെക്ക്‌പോസ്റ്റില്‍ വിജിലൻസ് സംഘം പരിശോധന നടത്തുകയും പിന്നാലെ കൈക്കൂലി പണം പിടികൂടുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോള്‍ മൂന്ന് ജില്ലകളിലെ ഉദ്യോഗസ്ഥരുടെ വീടുകളിലെ വിജിലൻസ് പരിശോധന. ദിവസങ്ങള്‍ക്ക് മുമ്ബ് കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്ത എറണാകുളത്തെ മുൻ ആർടിഒ ജെയ്സണെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് മൂന്ന് ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീട്ടില്‍കൂടി വിജിലൻസ് പരിശോധന നടത്തുന്നത്.
Post a Comment