കൊട്ടിയൂർ : കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന മലയോര ഹൈവേ വള്ളിത്തോട്- അമ്ബായത്തോട് റോഡില്‍ കരിക്കോട്ടക്കരി മുതല്‍ എടൂർ വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 25 മുതല്‍ മാർച്ച് രണ്ട് വരെ ബസ് അടക്കമുള്ള ഭാരവാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.
ഇതുവഴിയുള്ള വാഹനങ്ങള്‍ കരിക്കോട്ടക്കരി- കോയിക്കലാട്ട് ജംഗ്ഷൻ കമ്ബനിനിരത്ത് കെ.എസ്.ടി.പി റോഡ് വഴി എടൂർ ഭാഗത്തേക്കും തിരിച്ചും കടന്നുപോകണം.
Post a Comment