ഫെബ്രുവരി മാസത്തെ റേഷൻ 28 നകം കൈപ്പറ്റണം: കാലാവധി നീട്ടി നല്‍കില്ല; നാളെ റേഷൻ കട അവധി

തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഈ മാസം അവസാനം വരെയെ ലഭിക്കൂ എന്ന് പൊതുവിതരണ ഉപഭോക്തൃ കമ്മിഷണർ.

നിലവില്‍ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ച്‌ നല്‍കിയിട്ടുണ്ട്.
ഫെബ്രുവരി 28 നകം ഭക്ഷ്യധാന്യങ്ങള്‍ കൈപ്പറ്റേണ്ടതാണെന്നും ക്വാട്ടയിലെ വിഹിതം വാങ്ങുന്നതിനായി കാലാവധി നീട്ടി നല്‍കില്ലെന്നും വാർത്താകുറിപ്പില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.
ശിവരാത്രി പ്രമാണിച്ച് 26.02.2025 ബുധനാഴ്ച റേഷൻ കട അവധിയാണ്

Post a Comment

Previous Post Next Post