ഫുട്ബോള്‍ മത്സരത്തിനിടെ പടക്കം ഗാലറിയില്‍ വീണു പൊട്ടി; 22 പേര്‍ക്ക് പരിക്ക്
Alakode News0
മലപ്പുറം: സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ ഉയരത്തില്‍ വിട്ട പടക്കം ഗാലറിയില്‍ വീണു പൊട്ടി. അരീക്കോടിനടുത്ത് തെരട്ടമ്മലില്‍ ചൊവ്വാഴ്ച രാത്രി എട്ടരയ്ക്കുണ്ടായ അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു.
ഫൈനല്‍ മത്സരത്തിനു മുന്നോടിയായി കരിമരുന്ന് പ്രയോഗമുണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായി പൊട്ടിച്ച പടക്കമാണ് ദിശ മാറി കാണികള്‍ക്ക് ഇടയില്‍ വീണ് പൊട്ടിയത്. പടക്കത്തില്‍ നിന്നുള്ള തീപ്പൊരിയേറ്റ് മൂന്ന് പേർക്ക് പൊള്ളലേറ്റു.
Post a Comment