സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; പ്രതി പിടിയില്‍


മുബൈ:സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; പ്രതി പിടിയില്‍ നടൻ സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ യഥാർഥ പ്രതി പിടിയിലെന്ന് മുംബൈ പൊലീസ്. റസ്റ്റൊറന്‍റ് ജീവനക്കാരനായ വിജയ് ദാസ് ആണ് പിടിയിലായത്.

ഇയാള്‍ കുറ്റം സമ്മതിച്ചതായും താനെയില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്നും പൊലീസ് വ്യക്തമാക്കി. വെയ്റ്ററായും കെട്ടിട നിർമാണ തൊഴിലാളിയായും ജോലി ചെയ്യുന്ന ആളാണ് വിജയ് ദാസ്. 

മെട്രോ നിർമാണ സ്ഥലത്തിനടുത്തുള്ള ടിസിഎസ് കോള്‍ സെന്ററിന് പിന്നിലുള്ള ഒരു ലേബർ ക്യാമ്ബില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ഒമ്ബതിന് മുംബൈ പൊലീസ് വാർത്താ സമ്മേളനം നടത്തും.

ലക്ഷ്യം മോഷണം തന്നെയോ? 'വീട്ടിലെ സ്വര്‍ണാഭരണങ്ങള്‍ ഒന്നും നഷ്ടമായിട്ടില്ല, പ്രതി അക്രമാസക്തനായിരുന്നു'; കരീനയുടെ മൊഴി പുറത്ത്

ബാന്ദ്രയിലെ സത്ഗുരു ശരണ്‍ ബില്‍ഡിംഗിലെ പന്ത്രണ്ടാം നിലയിലുള്ള താമസസ്ഥലത്തുവച്ച്‌ വ്യാഴാഴ്ച പുലർച്ചെയാണ് നടന് കുത്തേറ്റത്. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ സെയ്ഫിനെ കഴിഞ്ഞദിവസം തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് പ്രത്യേകവാർഡിലേക്ക് മാറ്റിയിരുന്നു.

Post a Comment

Previous Post Next Post