കോഴിക്കോട്: തലച്ചോറില്‍ ട്യൂമറിന് ശസ്ത്രക്രിയ കഴിഞ്ഞ് കിടപ്പിലായിരുന്ന അമ്മയെ കാണാനെത്തിയ മകൻ വെട്ടിക്കൊലപ്പെടുത്തി.
താമരശ്ശേരി കൈതപ്പൊയിലില്‍ ഉണ്ടായ സംഭവത്തില്‍ അടിവാരം 30 ഏക്കർ കായിക്കല്‍ സുബൈദയാണ് കൊല്ലപ്പെട്ടത്.
കൊലയാളിയായ ഏകമകൻ 25 വയസുള്ള ആഷിഖിനായി പൊലീസ് തെരച്ചില്‍ തുടങ്ങി. ഇന്ന് ഉച്ചകഴിഞ്ഞ് സുബൈദയുടെ സഹോദരി ഷക്കീലയുടെ പുതുപ്പാടി ചോയിയോടുള്ള വീട്ടില്‍ വെച്ചാണ് സംഭവം. മയക്കുമരുന്നിന് അടിമയായിരുന്ന ആഷിഖ് ബെംഗളുരുവിലെ ഡീഅഡിക്ഷൻ സെന്ററില്‍ ചികിത്സയിലായിരുന്നു.
ബ്രെയിൻ ട്യൂമർ ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക് ശേഷം സഹോദരിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇവരുടെ ശരീരം തളർന്നിരുന്നു. ഇന്ന് ഉമ്മയെ കാണാനെത്തിയ മകൻ, ഷക്കീലയുടെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ഉമ്മയെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതി ആഷിഖിനായി പൊലീസ് തെരച്ചില്‍ തുടങ്ങി.
Post a Comment