കോഴിക്കോട്: താമരശേരി ചുരത്തില്‍ ബ്രേക്ക് നഷ്ടമായ സ്വകാര്യബസ് സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറി. ആറാം വളവില്‍ ഇന്നു രാവിലെയാണ് അപകടമുണ്ടായത്.
വയനാട്ടില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.
ചുരം ഇറങ്ങുന്നതിനിടെ വളവില്‍ ബ്രേക്ക് നഷ്ടമായതോടെ ബസ് സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്‍റെ ഒരു ഭാഗത്തെ മുൻ ടയറുകള്‍ സംരക്ഷണഭിത്തിയും കടന്ന് പുറത്തേക്ക് വന്നു. ബസ് താഴേക്കു മറിയാതെ നിന്നതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്.
സംഭവത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗത തടസം നേരിട്ടു. പിന്നീട്, ടിപ്പര്‍ ലോറിയില്‍ കെട്ടി ബസ് പിന്നോട്ട് വലിച്ച് നീക്കിയ ശേഷമാണ് വാഹനങ്ങള്‍ ഒരുവരിയായി കടത്തിവിടാൻ തുടങ്ങിയത്.
Post a Comment