സ്വര്‍ണം വീണ്ടും സര്‍വകാല റെക്കോഡില്‍; പവന് 61,000 ത്തിലേക്ക്


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില പുതിയ റെക്കോർഡില്‍. ഒരു പവന് 120 രൂപ വർധിച്ച്‌ ഒരു പവൻ സ്വർണത്തിന് 60,880 രൂപയായി.
ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 7610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

ബുധനാഴ്ച 680 രൂപയാണ് സ്വർണത്തിന് വർധിച്ചത്. കഴിഞ്ഞയാഴ്ചയാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Post a Comment

Previous Post Next Post