പ്രണയനൈരാശ്യം; മുൻകാമുകിയുടെ വീട്ടിലെത്തി 23 കാരൻ തീകൊളുത്തി മരിച്ചു


തൃശൂർ: യുവതിയുടെ വീട്ടിലെത്തി 23 കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. കണ്ണാറ സ്വദേശി ഒലയാനിക്കല്‍ വീട്ടില്‍ അരുണ്‍ ലാലാണ് ജീവനൊടുക്കിയത്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഇന്നലെ രാത്രി വൈകി യുവതിയുടെ വീട്ടിലെത്തിയ യുവാവ് ആദ്യം വീടിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകർത്തു.ഇതിനുശേഷം വീടിന്റെ സിറ്റൗട്ടില്‍ വച്ച്‌ ഇയാള്‍ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു.

അർജുൻ ലാലും യുവതിയും ഒരേ സ്‌കൂളില്‍ പഠിച്ചവരായിരുന്നു. പിന്നീട് ഇരുവരും പ്രണയത്തിലായി. എന്നാല്‍ കഴിഞ്ഞ ഒരു വർഷമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ഇതിനിടെ അർജുൻ ഈ യുവതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.ഇതോടെ യുവതിയുടെ വീട്ടുകാർ യുവാവിനെ വിളിച്ച്‌ ചിത്രം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാല്‍ ചിത്രം നീക്കം ചെയ്യില്ലെന്നും വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് അർജുൻ ഭീഷണിപ്പെടുത്തി.

എന്നാല്‍, കുടുംബം ഇതിനെതിരെ പരാതിപ്പെടാനുള്ള നീക്കം നടത്തി. ഇതറിഞ്ഞതോടെയാണ് ഇയാള്‍ യുവതിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്തത്. വിവരമറിഞ്ഞെത്തിയ ഒല്ലൂർ പോലീസാണ് പൊള്ളലേറ്റനിലയില്‍ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്

Post a Comment

Previous Post Next Post