കണ്ണൂർ: വാട്ടർ ടാങ്കിന് തകരാർ വന്നതിനെതുടർന്ന് മാവേലി എക്സ്പ്രസ് കണ്ണൂരിലും തലശേരിയിലും പിടിച്ചിട്ടു. കാസർഗോട്ട് നിന്ന് പശു ഇടിച്ചതിനെത്തുടർന്ന് സെക്കൻഡ് എസി കംപാർട്ട്മെന്‍റിലെ എ വണ്‍ വാട്ടർ ടാങ്ക് തകർന്നിരുന്നു.
ടാങ്കിന്‍റെ ചോർച്ച രൂക്ഷമായതിനെത്തുടർന്നാണ് കണ്ണൂരില്‍ ട്രെയിൻ പിടിച്ചിടേണ്ടി വന്നത്.
ഒരു മണിക്കൂർ വൈകി ഇന്നലെ രാത്രി 8.25ന് കണ്ണൂർ റെയില്‍വേ സ്റ്റേഷനിലെത്തിയ മാവേലി എക്സ്പ്രസ് തകരാർ പരിഹരിച്ച് പതിനഞ്ചു മിനിറ്റ് വൈകിയാണ് കണ്ണൂരില്‍നിന്നും പുറപ്പെട്ടത്. പ്രശ്നം താത്കാലികമായി പരിഹരിച്ച ശേഷം യാത്ര തുടർന്നുവെങ്കിലും തലശേരിയിലെത്തിയതോടെ വീണ്ടും ടാങ്ക് തകർന്നു. രാത്രി 9.30ന് തലശേരിയിലെത്തിയ ട്രെയിനില്‍ അറ്റകുറ്റപ്പണി നടത്തിയശേഷം 9.49ന് ശേഷമാണ് ഇവിടെനിന്ന് യാത്ര തുടർന്നത്. കോഴിക്കോട് 9. 07ന് എത്തേണ്ട ട്രെയിൻ എത്തിയത് 10.44ന്. ഇതുമൂലം ഈ റൂട്ടില്‍ പിന്നാലെയുള്ള മലബാറും വൈകിയാണ് ഓടുന്നത്.

Post a Comment