ചെറുപുഴയില്‍ നിര്‍ത്തിയിട്ട കാര്‍ പിന്നോട്ട് ഉരുണ്ടു, തടഞ്ഞു നിര്‍ത്താൻ ശ്രമിക്കവെ കാറിനും ഓട്ടോറിക്ഷയ്ക്കും ഇടയില്‍ കുടുങ്ങി കാര്‍ ഉടമയ്ക്ക് ദാരുണാന്ത്യം



ചെറുപുഴ : നിര്‍ത്തിയിട്ട കാര്‍ പിന്നോട്ടുരുളുന്നതു കണ്ട് തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ച കാറുടമ കാറിനും ഓട്ടോറിക്ഷയ്ക്കും ഇടയില്‍പ്പെട്ട് മരിച്ചു.

ചെറുപുഴ തിരുമേനി മുതുവത്തെ ആനിത്തോട്ടത്തില്‍ ജോര്‍ജ്ജ് (76) ആണ് മരിച്ചത്. തിങ്കള്‍ വൈകീട്ട് 3.30 ഓടെ തിരുമേനി ടൗണിലായിരുന്നു അപകടം.

തിരുമേനി ടൗണിലെ ചെറിയ കയറ്റത്തില്‍ കാര്‍ നിര്‍ത്തി ഇറങ്ങി സമീപത്തെ കടയിലേക്ക് കയറുന്നതിനിടെ കാര്‍ പിന്നോട്ട് ഉരുണ്ടുവരുന്നത് കണ്ട് തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഉരുണ്ടുവന്ന കാറിനും ടൗണിലെ ഓട്ടോ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കും ഇടയില്‍പ്പെട്ട് പരുക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post