പുതിയ തെരുവില്‍ അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും എം.ഡി.എം.എ പിടികൂടി

 


കണ്ണൂർ: പുതിയതെരുവില്‍ അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തി. ഇന്ന് പുലർച്ചെ തളിപറമ്ബ് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഡിവൈഡറിലേക്ക് ഇരച്ചുകയറുകയായിരുന്നു.

കാറിലുണ്ടായിരുന്ന രണ്ടു പേർ ഓടിരക്ഷപ്പെട്ടു. 


തുടർന്ന് പൊലിസ് നടത്തിയ പരിശോധനയിലാണ് കാറിലെ ഡാഷ് ബോക്സില്‍ നിന്ന് രണ്ട് ഗ്രാമോളം എംഡിഎംഎ കണ്ടെത്തിയത്. വളപട്ടണം ഇൻസ്പെക്ടർ ടി.പി സുമേഷിൻ്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു.

Post a Comment

Previous Post Next Post