ശ്രീകണ്ഠാപുരത്ത് യാത്രക്കാരന് ഓടുന്ന ബസിൽ വെട്ടേറ്റു; വെട്ടിയത് സുഹൃത്ത്,ആക്രമണം വാക്കേറ്റത്തിന് പിന്നാലെ

 


തളിപ്പറമ്പ്: ശ്രീകണ്ഠാപുരത്ത് യാത്രക്കാരന് ഓടുന്ന ബസിൽ വച്ച് വെട്ടേറ്റു. പൈസകരി സ്വദേശി അഭിലാഷിനാണ് വെട്ടേറ്റത്. വളക്കൈ സ്വദേശി ബിബിൻ ആണ് ആക്രമിച്ചത്. തളിപ്പറമ്പിൽ നിന്നും ശ്രീകണ്ഠപുരത്തേക്ക് പോകുന്ന ബസ്സിൽ വച്ചാണ് സംഭവം. ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു സംഭവം. 


ശ്രീകണ്ഠാപുരത്ത് നിന്നുമാണ് ബിബിൻ ബസ്സിൽ കയറിയത്. സുഹൃത്തുക്കളോടൊപ്പം അഭിലാഷ് ചെങ്ങളായിൽ നിന്നാണ് കയറിയത്. അഭിലാഷും ബിപിനും സുഹൃത്തുക്കളാണ്. ബസ്സിൽ കയറിയതിനു ശേഷം ഉണ്ടായ വാക്കേറ്റമാണ് ആക്രമണത്തിലേക്ക് നയിച്ചത്.ശ്രീകണ്ഠപുരം ബസ്‌സ്റ്റാൻഡില്‍ ബസ് എത്തുന്നതിന് തൊട്ടുമുന്പ് നിലവിളി കേട്ടതിനെത്തുടർന്ന് ജീവനക്കാർ നോക്കുന്പോള്‍ അഭിലാഷ് രക്തംവാർന്ന നില്‍ക്കുന്നതാണു കണ്ടത്

വാക്കേറ്റത്തിന്റെ കാരണം വ്യക്തമല്ല. അഭിലാഷിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കത്തി പിടിച്ചു വാങ്ങുന്നതിനിടെ പരിക്കേറ്റ ബിബിനും ചികിത്സയിലാണ്


ശ്രീകണ്ഠപുരം പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തിനു പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും ഇരുവരെയും കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കാര്യം വ്യക്തമാകൂവെന്നും പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post