ക്രിസ്മസ് പുതുവത്സര അവധി പ്രമാണിച്ച് കേരളത്തിലേക്ക് പ്രഖ്യാപിച്ച സ്പെഷ്യൽ ട്രെയിൻ ഷെഡ്യൂൾ പുറത്തുവിട്ട് റെയിൽവേ. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് സർവീസ്. 01463 നമ്പർ സ്പെഷ്യൽ ട്രെയിൻ ഡിസംബർ 19,26, ജനുവരി 02,09 തീയതികളിലാണ് ഓടുക. വൈകീട്ട് 4 മണിയ്ക്ക് ലോകമാന്യതിലക് ടെർമിനസിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 10:45 ന് തിരുവനന്തപുരത്തെത്തുന്ന രീതിയിലാണ് സർവീസ്. കേരളത്തിൽ 13 സ്റ്റോപ്പുണ്ട്.

Post a Comment