ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാലും താരങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍, പെൻഷൻ, ലഭിക്കുന്നതിങ്ങനെ



ഇന്ത്യൻ സ്പിന്നർ ആർ.അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്രിക്കറ്റില്‍ രാജ്യത്തിന് വേണ്ടി കളിച്ച താരങ്ങള്‍ക്ക് രാജ്യം നിരവധി ആനുകൂല്യങ്ങളും അംഗീകാരങ്ങളും നല്‍കുന്നുണ്ട്.

എന്നാല്‍ വിരമിച്ച ശേഷം ഇവർക്ക് എന്തൊക്കെയാണ് ലഭിക്കുക. ആനുകൂല്യങ്ങളുണ്ടോ തുടങ്ങിയവ പരിശോധിച്ച്‌ നോക്കാം. നിരവധി ആനുകൂല്യങ്ങളാണ് ഇന്ത്യൻ താരങ്ങള്‍ക്ക് ബിസിസിഐ നല്‍കുന്നത്. പെൻഷൻ, ജോലി എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഗ്രേഡ് എ, ബി, സി എന്നിങ്ങനെ തരം തിരിച്ചാണ് പെൻഷൻ ലഭ്യമാക്കുന്നത്. നേരത്തെ കുറവായിരുന്ന പെൻഷൻ സമീപകാലത്ത് ബിസിസിഐ ഉയർത്തിയിട്ടുണ്ട്. 30000 രൂപയാണ് നിലവിലെ ഏറ്റവും കുറഞ്ഞ പെൻഷൻ.


പെൻഷൻ എത്ര


ടെസ്റ്റ്, ഏകദിനം, ട്വന്റി-20 ക്രിക്കറ്റികളിലായി നിശ്ചിത മത്സരങ്ങള്‍ കളിച്ച താരങ്ങള്‍ക്കാണ് ബിസിസിഐ പെൻഷൻ നല്‍കുന്നത്. രാജ്യത്തിന് നല്‍കിയ സംഭാവന അടിസ്ഥാനമാക്കി താരങ്ങള്‍ക്ക് ഗ്രേഡ് എ, ബി, സി എന്നീ ഗ്രേഡുകളില്‍ തരംതിരിച്ചു ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. യാത്രാ ആനുകൂല്യങ്ങള്‍, മെഡിക്കല്‍ സഹായം, പരിശീലന സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ബിസിസിഐ പെൻഷൻ വർധിപ്പിച്ചതിന് ശേഷം വിരമിച്ച ഫസ്റ്റ് ക്ലാസ് ക്യാറ്റഗറിയിലുള്ള പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇപ്പോള്‍ 30,000 രൂപയാണ് പെൻഷൻ ലഭിക്കുന്നത്. വിരമിച്ച ടെസ്റ്റ് താരങ്ങള്‍ക്ക് 60,000 രൂപയും പെൻഷനായി ലഭിക്കും. ഉയർത്തിയിട്ടുണ്ട്, മുൻ പെൻഷൻ 50,000 രൂപ ലഭിച്ചിരുന്നവർക്ക് ഇപ്പോള്‍ 70,000 രൂപ ലഭിക്കും.


വനിതാ താരങ്ങള്‍ക്ക് പുതുക്കിയ പെൻഷൻ 30,000 രൂപയില്‍ നിന്ന് 52,500 രൂപയായി വർധിച്ചിട്ടുണ്ട്. 2003-ന് മുമ്ബ് വിരമിച്ച, മുമ്ബ് 22,500 രൂപ ലഭിച്ചിരുന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇപ്പോള്‍ 45,000 രൂപയും പ്രതിമാസ പെൻഷനായി ലഭിക്കും. ഇത് പെൻഷൻ്റെ കണക്കാണ്. എന്നാല്‍ ഇത് മാത്രമല്ല വേറെയും ആനുകൂല്യങ്ങള്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുണ്ട്.


പെൻഷനല്ലാതെ


പെൻഷനല്ലാതെ വേറെയും ആനുകൂല്യങ്ങള്‍ വിരമിച്ച താരങ്ങള്‍ക്ക് ലഭിക്കും. ഇതിലൊന്നാണ് ബിസിസിഐ നടത്തുന്ന ക്രിക്കറ്റ് അക്കാദമികളില്‍ പരിശീലകരായി ജോലി ചെയ്യാൻ അവസരം.


ഔദ്യോഗിക തസ്തികകള്‍: മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങള്‍ക്ക് രാജ്യത്തെ വിവിധ വകുപ്പുകളില്‍ ഔദ്യോഗിക തസ്തികകള്‍ ലഭിക്കും, പോലീസ്ടക്കമുള്ള യൂണിഫോം സേനകളിലും പരിഗണന ലഭിക്കും. മുഹമ്മദ് സിറാജ്, ഹർഭജൻ സിംഗ്, ജോഗീന്ദർ ശർമ്മ എന്നിവരെല്ലാം ഇത്തരത്തില്‍ പോലീസില്‍ ജോലി ലഭിച്ചവരാണ്. എംഎസ് ധോണി, സച്ചിൻ ടെണ്ടുല്‍ക്കർ, കപില്‍ദേവ് എന്നിവർ വിവിധ സേനാവിഭാഗങ്ങളുടെയും ഭാഗമായിട്ടുണ്ട്.


സർക്കാർ ആനുകൂല്യങ്ങള്‍


വിരമിച്ച താരങ്ങള്‍ക്ക് അതാത് സംസ്ഥാന സർക്കാരുകള്‍ വിവിധ വകുപ്പുകളില്‍ ജോലി നല്‍കാറുണ്ട്. ചില സംസ്ഥാനങ്ങള്‍ ഭൂമി അടക്കമുള്ള ആനുകൂല്യങ്ങളും ലഭ്യമാക്കാറുണ്ട്. സർക്കാർ ഹോസ്റ്റലുകളില്‍ താമസം, സർക്കാർ ആശുപത്രികളില്‍ സൗജന്യ ചികിത്സ എന്നിവയും ചില സംസ്ഥാനങ്ങള്‍ വിരമിച്ച ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്‍കുന്നുണ്ട്.


വെറുതേ പറ്റില്ല


ടെസ്റ്റ്, ഏകദിനം, ട്വന്റി-20 എന്നിങ്ങനെ വിവിധ ക്രിക്കറ്റുകളിലായി നിശ്ചിത എണ്ണം മത്സരങ്ങള്‍ കളിച്ചിരിക്കണം. രാജ്യത്തിന്റെ മാന്യതയും അഭിമാനവും ഉയർത്തിപ്പിടിക്കുന്ന രീതിയില്‍ പെരുമാറ്റം കാഴ്ച വെച്ചവർ എന്നിങ്ങനെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ക്ക് പല വിധത്തിലുള്ള കാര്യങ്ങളും പരിഗണിക്കാറുണ്ട്.

Post a Comment

Previous Post Next Post