ഇനി, കേക്കിന്റെ കാലമാണ്; വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ

 


കോഴിക്കോട്: ക്രിസ്മസ്- പുതുവത്സരാഘോഷം അടുത്തെത്തിയതോടെ വിപണി മുഴുവന്‍ പലതരം കേക്കുകള്‍ കൈയടക്കിയിരിക്കുകയാണ്.

ഇതിനൊപ്പം വിപണിയിലെത്തുന്ന ഭക്ഷ്യവസ്തുക്കളില്‍ മായമില്ലെന്ന് ഉറപ്പിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പും നടപടി തുടങ്ങികഴിഞ്ഞു. വീടുകള്‍


കേന്ദ്രീകരിച്ച്‌ ലെെസൻസില്ലാതെയും കേടുകൂടാതെ സൂക്ഷിക്കാൻ മായം കലർത്തിയും കേക്കും മറ്റ് ഭക്ഷ്യ വസ്തുക്കളും വിപണിയിലെത്തുന്നത് തടയുകയാണ് പരിശോധനയുടെ ലക്ഷ്യം.


അഞ്ച് സ്പെഷ്യല്‍ സ്ക്വാഡുകളായി 16 മുതല്‍ 13 റീജിയണലുകളില്‍ പരിശോധന ആരംഭിക്കും. വീടുകള്‍ കേന്ദ്രീകരിച്ച്‌ കേക്കും മറ്റ് ഭക്ഷ്യ വസ്തുക്കളും നിർമ്മിച്ച്‌ വില്‍പ്പന നടത്തുന്നതിന് ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരം രജിസ്‌ട്രേഷൻ നിർബന്ധമാണ്.


ഭക്ഷ്യവസ്തുക്കളുടെ നിർമാണം, സംഭരണം , വിതരണം, എന്നിവ ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും പരിശോധന നടത്തും. കേക്ക്, വൈൻ നിർമ്മിക്കുന്ന ബോർമകള്‍, ബേക്കറി യൂണിറ്റ്, ചില്ലറ വില്‍പ്പന ശാല, മാർക്കറ്റുകള്‍, വഴിയോര ഭക്ഷണശാലകള്‍,കേറ്ററിംഗ് യൂണിറ്റുകള്‍ എന്നിവിടങ്ങളിലെ പരിശോധനയ്ക്കാണ് ഊന്നല്‍. ശേഖരിക്കുന്ന സാമ്ബിളുകള്‍ ലാബിലേക്ക് അയക്കും.


കേക്കുകള്‍ കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ബെൻസോയിക് ആസിഡ്, സോർബിക് ആസിഡ് എന്നിവ പരമാവധി ചേർക്കാവുന്നത് 10 കിലോഗ്രാം ഉത്പന്നത്തില്‍ 10 ഗ്രാം മാത്രമാണ് എന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. കേക്ക് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ നിയമപരമാണെന്ന് ഉത്പാദകർ ഉറപ്പ് വരുത്തണം. ഉപയോക്താക്കളും ഭക്ഷണ സാധനങ്ങള്‍ വാങ്ങുമ്ബോള്‍ പ്രത്യേകം ശ്രദ്ധിക്കണം.


പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങള്‍ വാങ്ങുമ്ബോള്‍ ലേബല്‍ വിവരങ്ങള്‍ ഉള്ളതും കാലാവധി രേഖപ്പെടുത്തിയിട്ടുളളതുമായ ഭക്ഷണ സാധനങ്ങള്‍ വേണം തിരഞ്ഞെടുക്കാന്‍. ചെറുതും വലുതുമായ എല്ലാ കച്ചവടക്കാരും ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരം രജിസ്‌ട്രേഷൻ, ലൈസൻസ് എടുക്കേണ്ടതാണ്.


ചെറുതും വലുതുമായ എല്ലാ കച്ചവടക്കാരും ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരം രജിസ്‌ട്രേഷൻ, ലൈസൻസ് എടുക്കേണ്ടതാണ്.

Post a Comment

Previous Post Next Post