കരുവൻചാൽ- നടുവിൽ മലയോര ഹൈവേയിൽ വായാട്ടുപറമ്പ് പുലിയുടെ രൂപസാദൃശ്യമുള്ള ജീവിയെ ചത്ത നിലയിൽ കണ്ടെത്തി: കാട്ടുപൂച്ചയെന്ന് വനംവകുപ്പ്; പുലിക്കുഞ്ഞെന്ന് നാട്ടുകാർ




ആലക്കോട്: കരുവൻചാൽ- നടുവിൽ മലയോര ഹൈവേ യിലെ വായാട്ടുപറമ്പ് താഴത്തങ്ങാടിക്ക് സമീപം പുലിയുടെ രൂപസാദൃശ്യമുള്ള ജീവിയെ വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തിയത് പരിസരവാസി കളെ ആശങ്കയിലാഴ്ത്തി. ചത്ത നിലയിൽ കണ്ട ജീവി പുലിയുടെ കുഞ്ഞാണെന്ന സംശയമാണ് ആളുകളിൽ ഭീതിയുയർത്തിയത്. അതേസമയം ഇത് കാട്ടുപൂച്ചയാണെന്ന നിഗമന ത്തിലാണ് വനം വകുപ്പ്. ഇന്നലെ രാത്രി പതിനൊന്നര യോടെയാണ് സംഭവം. ഇതു വഴി വാഹനത്തിൽ കടന്നുപോയവരാണ് റോഡിൽ ജീവിയെ ചത്ത നിലയിൽ കണ്ടത്. ഇവർ സമീപത്തെ വീട്ടുകാരെ വിവര മറിയിച്ചു. പരിസരവാസികൾ സ്ഥലത്തെത്തി പോലീസിനെ വിവരമറിയിച്ചു. സംഭവമറിഞ്ഞ് എസ്.ഐ: എൻ.ജെ. ജോസിൻ്റെ നേതൃത്വത്തിൽ ആലക്കോട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വിവരമറിഞ്ഞ് കരുവൻചാലിൽ നിന്ന് വനംവ കുപ്പ് അധികൃതരും സ്ഥലത്തെത്തി. ചത്തത് കാട്ടുപൂച്ചയാണെന്ന പ്രാഥമിക നിഗമനത്തിലാണ് വനംവകുപ്പ് അധികൃതർ. അതേസമയം ഇത് പുലി ക്കുഞ്ഞാണെന്ന ആശങ്കയി ലാണ് നാട്ടുകാർ. രാത്രിയിൽ തന്നെ ജീവിയുടെ ജഡം വനം വകുപ്പ് അധികൃതർ ഇവിടെ നിന്ന് നീക്കി. വിദഗ്‌ധ പരിശോധന നടത്തി ജീവി ഏതാണെന്നതിൽ സ്ഥിരീകരണം നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം. മലയോരത്ത് പലയിടത്തും പുലിഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ആശങ്ക പരിഹരിക്കുന്നതിന് അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.

Post a Comment

Previous Post Next Post